2025 October 27
Monday
- Advertisement - ads
തിരൂർ RTO ഓഫീസിൽ നടന്നത് 7 കോടി രൂപയുടെ അഴിമതി

തിരൂർ RTO ഓഫീസിൽ നടന്നത് 7 കോടി രൂപയുടെ അഴിമതി

  • 08-02-2024

തിരൂർ ആർടി ഒ ഓഫീസിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഴിമതിയുടെ വലിയൊരു ചുരുളഴിയുന്നത്, നിലവിൽ അന്വേഷണത്തിൽ കണ്ടെത്തിയത് 7 കോടി രൂപയോളം ആണ് ഒരു പക്ഷേ ഇനിയും ഇതിൽ കൂടാം, ഇതിൻറെ ഭാഗമായി ജോയിൻറ് ആർ ടി ഓ അടക്കം ബന്ധപ്പെട്ട നാല് ഉദ്യോഗസ്ഥരെയും അതിനുശേഷം 18 ഓളം മറ്റു ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു, എന്നാൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിലാണ് മറ്റൊരു ലോബി കഴിഞ്ഞ ദിവസം ഒരു വാർത്താ ചാനലിന് അഭിമുഖം കൊടുത്തത്, യഥാർത്ഥത്തിൽ ഇവിടെയുള്ള മുഴുവൻ ഏജൻറ് മാരെയും ഇതുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരെയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് പൊതു അഭിപ്രായം, പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ജോലിക്ക് പോകുവാനും വരുവാനും മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് പഴകിയ ടൂറിസ്റ്റ് വണ്ടികൾ അടക്കം കൊണ്ടുവന്ന അതിന്മേൽ നികുതികുടിഷിക ഉണ്ടെന്നു പറഞ്ഞ് അതിൻറെ പേരിൽ തട്ടിപ്പ് നടത്തുന്ന വേറൊരു വിഭാഗവും ടൂറിസ്റ്റ് ബസ്സുകൾ വ്യക്തികളുടെ പേരിൽ രജിസ്റ്റർ ചെയ്തു പ്രൈവറ്റ് ആക്കുന്ന തരത്തിൽ സർക്കാറിന് സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്ന ലോബിയും പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് വ്യാജ രേഖകൾ ചമച്ച് പണം വാങ്ങുന്ന ഏജൻറ് മാരും തിരൂർ ആർട്ടി ഒ ഓഫീസിൽ വിലസുന്നു. താൽക്കാലികമായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കഴിഞ്ഞാലും മാറിവരുന്ന ഉദ്യോഗസ്ഥരെയും മോഹന വാഗ്ദാനങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയും ഇവിടെയുള്ള ഈ ലോബികൾ ഇനിയും രംഗത്തിറങ്ങില്ല എന്ന് പറയാൻ കഴിയില്ല, ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നതിനപ്പുറം ആർടിഒ ഓഫീസുകളിൽ ഉള്ള ഏജൻറ് മാരെ മുഴുവൻ അന്വേഷണ പരിധിയിൽ കൊണ്ടുവന്നാൽ തന്നെ ഇത്തരത്തിലുള്ള വൻ അഴിമതിയുടെ വലിയൊരു ചുരുളഴിക്കാൻ കഴിയും എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്,

- Advertisement - ads