എന്റെ യൂണിയൻ എന്റെ യൂണിറ്റ് എന്ന മുദ്രാവാക്യവുമായി എസ് ടി യു സംസ്ഥാന കമ്മിറ്റി കേരളത്തിൽ ഉടനീളം നടത്തുന്ന യൂണിറ്റ് റൈഡ് 18-01-2025 ന് തിരൂരിൽ വച്ച് നടക്കും. തിരൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളുടെ യൂണിറ്റ് റൈഡ് ആണ് തിരൂർ മണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആയ കുഞ്ഞു ഹാജി സൗത്തിൽ വച്ച് നടക്കുന്നത്. മൂന്ന് മണ്ഡലങ്ങളിൽ നിന്നായി 150 ൽ പരം എസ് ടി യു പ്രവർത്തകർ പങ്കെടുക്കും.
ഇതിന്റെ വിജയത്തിന് വേണ്ടി വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാൻ തിരൂർ മണ്ഡലം എസ്ടിയു കമ്മിറ്റി യോഗം കൂടി തീരുമാനിച്ചു. യോഗം എസ്‌ടിയു സംസ്ഥാന സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എം ഹസൈനാർ മുഖ്യപ്രഭാഷണം നടത്തി. എം റാഫി തിരൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബീരാൻ കുറ്റൂർ അധ്യക്ഷനായി. എസ് ടി യു തിരൂർ മണ്ഡലം പ്രസിഡണ്ട് വിപി ഹംസ കാര്യങ്ങൾ വിശദീകരിച്ചു. എം ഷാജി ബിപി അങ്ങാടി, ഹുസൈൻ, സിദ്ദീഖ് ആലിൻചുവട്, ഉസ്മാൻ പറവണ്ണ തുടങ്ങിയവർ സംസാരിച്ചു. ബീരാൻകുട്ടി തിരുനാവായ നന്ദി പറഞ്ഞു.