2025 April 18
Friday
- Advertisement - ads
*ഗ്യാലറിയിൽ നിന്ന് വീണ ഉമ തോമസ് എംഎല്‍എക്ക് ഗുരുതര പരിക്ക്; കൊച്ചി സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നാണ് എംഎൽഎ വീണത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു

*ഗ്യാലറിയിൽ നിന്ന് വീണ ഉമ തോമസ് എംഎല്‍എക്ക് ഗുരുതര പരിക്ക്; കൊച്ചി സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നാണ് എംഎൽഎ വീണത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു

  • റാഫി തിരൂർ
  • 29-12-2024

കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമ തോമസിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് താഴേക്ക് വീണാണ് അപകടം.

 

എംഎൽഎ താഴേക്ക് വീണത് 20 അടിയോളം ഉയരത്തില്‍ നിന്നാണ്.ഒരു നൃത്ത പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എംഎല്‍എയെ ആശുപത്രിയിലെ അത്യഹിത വിഭാഗത്തിലേക്ക് മാറ്റി.

 

രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു എംഎല്‍എയെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് ഉമ തോമസ് വീണത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടിക്കായി എത്തിയ മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്ബോൾ ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.

 

ഒരു നില കെട്ടിടത്തിന്റെ ഉയരത്തില്‍ നിന്നാണ് എംഎല്‍എ താഴേക്ക് വീണത്. ആശുപത്രിയിലേക്ക് മാറ്റുമ്ബോള്‍ ഉമ തോമസിന് ബോധമുണ്ടായിരുന്നുവെന്നാണ് വിവരം. കലൂര്‍ സ്റ്റേഡിയത്തില്‍ റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം എന്ന നൃത്തസന്ധ്യക്കിടെയാണ് അപകടം സംഭവിച്ചതും എംഎല്‍എക്ക് ഗുരുതരമായി പരിക്കേറ്റതും. ആശുപത്രിയില്‍ നിന്ന് എംഎല്‍എയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. അത്യാഹിത വിഭാഗത്തിലാണ് ഉമ തോമസ് എംഎല്‍എയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

- Advertisement - ads