കോട്ടക്കൽ :ക്ലാരി എ. എം. എൽ പി സ്‌കൂൾ (ഓട്ടു പാറ പ്പുറം) എണ്പത്തിനാലാം വാർഷികാഘോഷം. ജനുവരി 23 വ്യാഴാഴ്‌ച രാവിലെ 9 മണിക്ക് വിദ്യാർത്ഥി കലാമേള സംഘാടക സമിതി ചെയർമാൻ ഹംസ ക്ലാരിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി.കെ സെദുപ്പ ഉഘടനം ചെയ്യും. ചടങ്ങിൽ മാനേജർ മൊയ്‌ദീൻ കുട്ടി ഹാജി, പി.ടി. എ പ്രസിഡന്റ് എന്നിവർ സംബന്ധിക്കും.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതു സമ്മേളന കർമ്മം പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു പുതുമയുടെ അധ്യക്ഷതയിൽ കെ.പി എ മജീദ് എം.എൽ.എ നിർവ്വഹിക്കും. ഡോ. ശശിധരൻ ക്ലാരി, ഡോ.സി.കെ ഹൈദ്രു, മാനേജർ മൊയ്‌ദീൻ കുട്ടി ഹാജി ,പി.ടി എ പ്രസിഡന്റ് അലി വടക്കൻ എന്നിവർ സംബന്ധിക്കും.
തുടർന്ന് കലാ നിശ അരങ്ങേറും. ഗാനമേള, മിമിക്‌സ് പരേഡ്, കോൽക്കളി, വട്ടപ്പാട്ട്, ഒപ്പന, ഡാൻസുകൾ എന്നീ വൈവിധ്യമാർന്ന പരിപാടികൾ കലാ നിശയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പത്ര സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ, സംഘാടക സമിതി ചെയർമാൻ ഹംസ ക്ലാരി, മാനേജർ മൊയ്‌ദീൻ കുട്ടി ഹാജി , പി.ടി എ പ്രസിഡന്റ് അലി വടക്കൻ, ഐ.പി സന്തോഷ്, എന്നിവർ പങ്കെടുത്തു.