മലപ്പുറം: കെഎസ്‌ആര്‍ടിസി മലപ്പുറം യൂണിറ്റിലെ ഗ്രൗണ്ട് നവീകരണത്തിന്‍റെ ഭാഗമാണ് മൂന്ന് മുതല്‍ ബസ് സ്റ്റാന്‍ഡ് അടച്ചിടുന്നത്.
മലപ്പുറത്ത് നിന്നാരംഭിക്കുന്ന സര്‍വീസുകള്‍ സ്റ്റാന്‍ഡിനു മുന്‍വശത്ത് നിന്നാണ് ആരംഭിക്കുക
കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകള്‍ ബസ് സ്റ്റാന്‍ഡിന്‍റെ എതിര്‍വശത്തെ മസ്ജിദിന്‍റെ മുന്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതുമായിരിക്കും. പാലക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്ത് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ആയിരിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു