2025 April 18
Friday
- Advertisement - ads
പെരിന്തൽമണ്ണയിലെ ജനവാസ കേന്ദ്രത്തിൽ ഇന്നലെ രാത്രി പുലി ഇറങ്ങി. ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞു

പെരിന്തൽമണ്ണയിലെ ജനവാസ കേന്ദ്രത്തിൽ ഇന്നലെ രാത്രി പുലി ഇറങ്ങി. ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞു

  • സ്വന്തം ലേഖകൻ
  • 04-02-2025

പട്ടിക്കാട്: പെരിന്തല്‍മണ്ണക്കടുത്ത് മണ്ണാർമലയിലാണ് ജനവാസ മേഖലയില്‍ പുലിയിറങ്ങിയത്. സിസിടിവി ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു.

തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞത്. മാനത്തുമംഗലം- കാര്യാവട്ടം ബൈപാസ് റോഡില്‍ മണ്ണാർമലമാട് റോഡിലാണ് പുലിയിറങ്ങിയത്. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിലെ മണ്ണാർമല പള്ളിപ്പടി പ്രദേശത്ത് മലയടിവാരത്ത് വീടുകള്‍ക്ക് തൊട്ടുസമീപമാണ് പുലിയുടെ സാന്നിധ്യം ഉണ്ടായത്,

 

നൂറുകണക്കിന് വീടുകളാണ് ഇവിടെയുള്ളത്. വർഷങ്ങളായി പുലിയുടെ സാന്നിധ്യം ഈ ഭാഗങ്ങളില്‍ ഉണ്ട്. വനം വകുപ്പ് പലതവണ കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായിരുന്നില്ല.

- Advertisement - ads