അഭിസന്ന കളരി സംഘം സംഘടിപ്പിച്ച സാമൂഹിക രംഗത്ത് ആദരിക്കുന്നതിന്റെ ഭാഗമായി എ സി നിരപ്പ് കല്ലൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നാല് പതിറ്റാണ്ട് കാലം വിദ്യാഭ്യാസ കലാസാമൂഹിക മത രംഗങ്ങളിൽ പ്രവർത്തിക്കുന്ന ആതവനാട് മുഹമ്മദ് കുട്ടിയെ അതുല്യപ്രതിഭ ഞരളത്ത് ഹരിഗോവിന്ദൻ ആദരിച്ചു. വിദ്യാർത്ഥി പ്രസ്ഥാനം മുതൽ വിദ്യാഭ്യാസ സാമൂഹിക മത രംഗത്തും ഭരണരംഗത്തും തന്റേതായ കഴിവ് തെളിയിച്ച മുഹമ്മദ് കുട്ടിയെ പ്രമുഖ സാംസ്കാരിക സംഘടനയായ റീ എക്കോ യുടെ 20 വർഷക്കാലമായി അഡ്വൈസറി ബോർഡ് വൈസ് ചെയർമാനായി പ്രവർത്തിക്കുന്നു കഴിവ് തെളിയിച്ചതിന് സംസ്ഥാന ഗവൺമെന്റിന്റെ രണ്ട് തവണ പുരസ്കാരങ്ങൾ ലഭിച്ചു. കേരളത്തിലെ ഏറ്റവും നല്ല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനുള്ള ജയ്ഹിന്ദ് ടിവി 2023- 24ലെ നൽകിവരുന്ന പുരസ്കാരവും ലഭിക്കുകയുണ്ടായി. ഇന്നും എല്ലാ രംഗത്തും പ്രവർത്തിക്കുന്ന മുഹമ്മദ് കുട്ടി നിരവധി സ്ഥാപനങ്ങളുടെ ഭാരവാഹിത്വം കൂടി വഹിക്കുന്നുണ്ട്. ട്രേഡ് യൂണിയൻ രംഗത്തുംദേശീയ രംഗത്തും സംസ്ഥാന പ്രവർത്തിക്കുന്ന ആതവനാട് മുഹമ്മദ് കുട്ടി സംസ്ഥാന സെക്രട്ടറി കൂടിയാണ്.

അഭിസന്ന കളരി സംഘം ആതവനാട് മുഹമ്മദ് കുട്ടിയെ ആദരിച്ചു പൊന്നാടയണിയിച്ചത് പ്രശസ്ത സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ
- റാഫി തിരൂർ
- 07-02-2025