രാജ്യപുരസ്കാർ പരീക്ഷയിൽ ചരിത്ര വിജയം നേടി ബി വൈ കെ ആർ എച്ച് എസ്.
കടുങ്ങാത്തുകുണ്ട്: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ബി വൈ കെ ആർ എച് എസിൽ നിന്നും രാജ്യപുരസ്കാർ പരീക്ഷ എഴുതിയ പ്രഥമ ബാച്ചിലെ 26 വിദ്യാർത്ഥികളെയും വിജയിപ്പിച്ച് ചരിത്ര നേട്ടം നേടി.ഈ വിജയത്തോടെ എസ്എസ്എൽസി ഗ്രേസ് മാർക്കിനു കൂടി വിദ്യാർത്ഥികൾ അർഹരായി.
മിന്നും വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു.
ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷനായി.മലപ്പുറം വിദ്യാഭ്യാസ ഓഫീസർ ശ്രീ രമേശ് കുമാർ കെ പി മുഖ്യാതിഥിയായി. യതീംഖാന അഡ്മിനിസ്ട്രേറ്റർ അടിമാലി മുഹമ്മദ് ഫൈസി ഉദ്ഘാടനവും എ എച്ച് എം ഹംസ മാസ്റ്റർ നന്ദിയും പറഞ്ഞു.
സ്കൗട്ട് മാസ്റ്റർ അലി, ഗൈഡ് ക്യാപ്റ്റൻ സജിത സ്റ്റാഫ് സെക്രട്ടറി ഹാരിസ് വാഫി എന്നിവർ പ്രസംഗിച്ചു.