2025 April 18
Friday
- Advertisement - ads
ഡോക്ടറായ ഭാര്യക്ക് പകരം ഭര്‍ത്താവ് ഡോക്ടറായി ജോലി ചെയ്യുന്നു, സംഭവം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ

ഡോക്ടറായ ഭാര്യക്ക് പകരം ഭര്‍ത്താവ് ഡോക്ടറായി ജോലി ചെയ്യുന്നു, സംഭവം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ

  • സ്വന്തം ലേഖകൻ
  • 22-02-2025

മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആണ് സംഭവം. ഭാര്യക്ക് പകരം ഭർത്താവ് ഡോക്ടറായി ജോലി ചെയ്യുന്നുവെന്നാണ് പരാതി.

 

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തുന്നുവെന്നാണ് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ സഹീദക്കെതിരെയാണ് പരാതി.

 

ഡോ സഹീദയുടെ രാത്രി ഡ്യൂട്ടി ഭർത്താവ് സഫീല്‍ ആണ് ചെയ്യുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസർക്കും പരാതി നല്‍കിയിട്ടുണ്ട്.

 

ഡോ സഹീദ രാത്രി കുഞ്ഞിന് മുലയൂട്ടാൻ പോകുമ്ബോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഭർത്താവ് സഫീല്‍ രോഗികളെ ചികിത്സിച്ചതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപതി സൂപ്രണ്ടിൻ്റെ വിശദീകരണം. ഭർത്താവ് സഫീല്‍ ഗവണ്‍മെൻ്റ് ഡോക്ടർ തന്നെയാണെന്നും സൂപ്രണ്ട് പറയുന്നു. അതേസമയം, പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിഎംഒ പ്രതികരിച്ചു

- Advertisement - ads