2025 October 27
Monday
- Advertisement - ads
പ്രീ ഓറിയന്റേഷൻ സമിറ്റും റിലീഫ് വിതരണവും സംഘടിപ്പിച്ചു

പ്രീ ഓറിയന്റേഷൻ സമിറ്റും റിലീഫ് വിതരണവും സംഘടിപ്പിച്ചു

  • റാഫി തിരൂർ
  • 23-02-2025

പുത്തനത്താണി:കാട്ടിലങ്ങാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനു കീഴിൽ അടുത്ത അധ്യയന വർഷത്തെ പരിഷ്കരിച്ച പഠപുസ്തകവുമായി ബന്ധപ്പെട്ട ശില്പശാലയും റെയ്ഞ്ച് പരിധിയിലെ ഇരുപത്തി ഒന്നോളം മദ്റസയിലെ നൂറോളം ഉസ്താദുമാർക്ക് റമളാൻ റിലീഫ് വിതരണവും സംഘടിപ്പിച്ചു.

കൂടശ്ശേരി ഇഹ്യാഉൽ ഉലൂം മദ്റസയിൽ നടന്ന പരിപാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.കെ.കെ ഹസൻ മുസ്‌ലിയാർ അധ്യക്ഷനായി.മുദരിബ് ശാകിർ ഫൈസി കാളാട് വിഷയാവതരണം നടത്തി.

പരിപാടിയിൽ HSM റെയ്ഞ്ച് തല വിജയികൾക്കുള്ള ഉപഹാരവും നൽകി.ഇബ്‌റാഹീം ഫൈസി, അബ്ദുറഷീദ്‌ ഫൈസി, അബ്ദുൽ ഹകീം ഫൈസി,ബഷീർ ഫൈസി, ദാവൂദ് മുസ്‌ലിയാർ, സുലൈമാൻ മുസ്‌ലിയാർ, ഹസൻ ചുങ്കത്ത്, കുഞ്ഞുഹാജി എന്നിവർ പങ്കെടുത്തു

- Advertisement - ads