തിരൂർ നിയോജക മണ്ഡലം തയ്യൽ തൊഴിലാളി യൂണിയൻ കൺവെൻഷൻ തിരൂർ മണ്ഡലം മുസ്ലിം ലീഗ് ഓഫീസിൽ ചേർന്നു. പരിപാടി എസ്ടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. തിരൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും നിരവധി ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. റാഫി തിരൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹംസ അന്നാര അധ്യക്ഷനായി.എസ്ടിയു ദേശീയ സെക്രട്ടറി സി മുഹമ്മദ് റാഫി, എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുനീറ അരീക്കോട്, ജില്ലാ വൈസ് പ്രസിഡണ്ട് എം ഹസൈനാർ, വെട്ടം ആലിക്കോയ, ഇബ്രാഹിം ഹാജി കീഴേടത്തിൽ, പി വി സമദ്, ഷാജി ബിപി അങ്ങാടി, തയ്യൽ തൊഴിലാളി എസ് ടി യു ജില്ലാ സെക്രട്ടറി ഹംസ മുടിക്കോട്, വനിതാ ലീഗ് നേതാക്കളായ ഷെരീഫ ബീവി, റൈഹാനത്ത്, താഹിറ എംടി. അഡ്വക്കറ്റ് റജുല തുടങ്ങിയവർ സംസാരിച്ചു. പുതിയ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.

തയ്യൽ തൊഴിലാളി യൂണിയൻ STU കൺവെൻഷൻ ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു
- റാഫി തിരൂർ
- 28-02-2025