മലപ്പുറം ; സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റില്‍.
വഴിക്കടവ് സ്വദേശിയായ ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്‌എച്ച്‌ഒ പി. വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബെംഗളൂരുവില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതി യുവതിയുമായി സമൂഹമാധ്യമം വഴി പരിചയപ്പെട്ടതിന് ശേഷം പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നല്‍കി രണ്ടു വർഷത്തോളം വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലുമെത്തിച്ച് പീഡിപ്പിച്ചു. നഗ്നച്ചിത്രങ്ങള്‍ പകർത്തുകയും ഇവ സമൂഹമാധ്യമം വഴി പുറത്തുവിടുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതി പരാതി നല്‍കിയതിനു പിന്നാലെ കേസില്‍നിന്നു രക്ഷപ്പെടാൻ വേണ്ടി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ബെംഗളൂരു വിമാനത്താവള പരിസരത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.