2025 April 18
Friday
- Advertisement - ads
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • സ്വന്തം ലേഖകൻ
  • 10-03-2025

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

 

അതേസമയം, ഇന്നും, നാളെയും (മാര്ച്ച്‌ 9, 10) കൊല്ലം, പാലക്കാട് ജില്ലകളില് ഉയര്ന്ന താപനില

37°C വരെയും പത്തനംതിട്ട, തൃശൂര്, കോഴിക്കോട്, കണ്ണൂര് ജില്ലകളില് ഉയര്ന്ന താപനില

36°C വരെയും (സാധാരണയെക്കാള് 2-3°C കൂടുതല്) ഉയരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാര്ച്ച്‌ 09, 10 തീയതികളില് ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുമുണ്ട്

- Advertisement - ads