2024 September 19
Thursday
- Advertisement - ads
കള്ള ടാക്സികൾക്കെതിരെയും അനധികൃത റെന്റ് എകാറുകൾക്കെതിരെയും ഉടൻ നടപടി എടുക്കണമെന്ന് ഹൈക്കോടതി

  • 14-02-2024

TU-19690 നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്

ആഹ്ലാദ സൂചകമായി

മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം ടാക്സി സ്റ്റാൻഡിൽ വച്ച് മധുരം വിതരണവും പൊതുയോഗവും നടത്തി പൊതുയോഗത്തിൽ

 സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിശ്വൻ പൊന്നാനി സംസ്ഥാന കമ്മിറ്റി അംഗം അനൂപ് പുത്തനത്താണി മലപ്പുറം ജില്ല രക്ഷാധികാരി അലിക്കുട്ടി കൊടയ്ക്കൽ

 ജില്ല പ്രസിഡന്റ് അഷ്റഫ് കുറ്റിപ്പുറം

 ജില്ല സെക്രട്ടറി ശ്രീനി പൂക്കയിൽ

 ജില്ല ട്രഷർ സതീഷ് പൂക്കയിൽ,ജോ: ട്രഷർ രാകേഷ് നമ്പ്യാർ, ജാഫർ കുറ്റിപ്പുറം,( വനിത മെമ്പർ റഹ്മത്ത്, ഗീത ),കുറ്റിപ്പുറം ടാക്സി സ്റ്റാൻഡ് യൂണിയൻ

(KTDU) ഭാരവാഹി നാഥൻ എന്നിവർ ആശംസകൾ അറിയിച്ചു 

കള്ള ടാക്സികൾക്കും നിയമവിരുദ്ധ റെന്റ് കാറുകൾക്കും എതിരെ ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നൽകിയ ഉത്തരവ് അറിയിക്കുന്നതിനു കൂടിയാണ് ഈ . വാർത്താക്കുറിപ്പ് മലപ്പുറം ജില്ലാ കമ്മിറ്റി പത്രമാധ്യമങ്ങൾക്ക് നൽകുന്നത്

ടാക്സി രജിസ്ട്രേഷൻ മുതൽ ചാർജുകൾ കൂടുതൽ ഒടുക്കി, ടാക്സി എന്ന പേരും ചുമന്ന് ഓടുന്ന ടാക്സി വാഹനങ്ങളെ പിന്തള്ളിക്കൊണ്ട്, നിയമവിരുദ്ധമായി സ്വകാര്യ വാഹനങ്ങൾ ടാക്സികളായി നിയമവിരുദ്ധ റെന്റ് എ കാർ ആയും ഓടിക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇങ്ങനെയുള്ള വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഈടാക്കുന്ന 3000/- രൂപയിൽ നിന്നും 25000/- രൂപ പിഴ വർധിപ്പിക്കണമെന്നും ആവർത്തിക്കപ്പെട്ടാൽ ഇരട്ടി തുക ഈടാക്കി വാഹനത്തിന്റെ രജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ എന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. 

 പെർമിറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള GPS ഡിവൈസുകൾക്ക് ഭീമമായ വിലയും വർഷാവർഷമുള്ള റീചാർജ് സംവിധാനത്തിനും കോടതി നിർദ്ദേശാനുസരണം ഒരു ഏകീകരണ സംവിധാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അതിന്റെ പിന്നിൽ നടന്ന ഒരു തട്ടിപ്പിന് കോടതി മുഖാന്തരം ഒരു അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ടിരുന്നു.

ഹർജി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വന്നതോടെ ഇലക്ഷൻ സമയങ്ങളിൽ ഉപയോഗിക്കുന്ന അനൗൺസ്മെൻ്റിനും മറ്റും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ പറ്റാതെയായിട്ടുള്ളത് അധികാരികൾ ശ്രദ്ധിക്കണം. അനൗൺസ് മെന്റിന് വേണ്ടി സാങ്ഷൻ നൽകുന്ന വാഹനങ്ങൾ നിർബന്ധമായി ടാക്സി പെർമിറ്റ് ഉള്ള വാഹനങ്ങൾ ആയിരിക്കണം എന്ന് സംഘടന ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം കോർട്ടലക്ഷ്യ നടപടികളിലേക്ക് സംഘടന്ന നീങ്ങുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. 

സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഓടുന്നതും, റെന്റ് എ കാർ നടത്തുന്നതും സംബന്ധമായ വിധിയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ഇപ്പോൾ നൽകിയിട്ടുള്ളത്. 

സംഘടന ഉന്നയിച്ചിട്ടുള്ള മറ്റു വിഷയങ്ങൾക്കും കോടതിയുടെ പരിഗണന ഉണ്ടാകും എന്ന് പ്രതീക്ഷയുണ്ട്. സംഘടനയുടെയും ഈ മേഖലയിൽ തൊഴിൽ എടുക്കുന്ന തൊഴിലാളികളുടെയും ആശ്വാസമായ ഈ വിധിയെ പൊതുജന സമക്ഷം അറിയിക്കണമെന്ന് പത്രമാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു.

 ബഹു: ഹൈക്കോടതിയുടെ ഈ വിധി സർക്കാർ മാനദണ്ഡങ്ങൾ പുലർത്തി സർവീസ് നടത്തുന്ന പെർമിറ്റ് വാഹന ഉടമകൾക്കും തൊഴിലാളികൾക്കും വളരെ ആശ്വാസം പകരുന്നതാണ്. ടൂറിസം ടാക്സി മേഖല ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന. തകർച്ചയ്ക്ക് ഒരു വലിയ പരിഹാരമാണ് ബഹു ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവ് നൽകിയത്.

 സർക്കാർ അഭിഭാഷകരുടെ ഭാഗത്തുനിന്നും പ്രസ്തുത വിഷയത്തിൽ യാതൊരുവിധ എതിർപ്പുകളും രേഖപ്പെടുത്താത്തത് ഹർജിക്കാർക്ക് അനുകൂല ഘടകമായി. ടാക്സി മേഖലയിലെ തൊഴിലാളികളെ സഹായിക്കുന്ന ഈ വിധി ടാക്സി സർവീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങൾക്കും നിയമവിരുദ്ധ റെന്റ് എ കാർ നൽകുന്നവർക്കും ഉള്ള കോടതിയുടെ ശക്തമായ താക്കീതായി ഞങ്ങൾ ഇതിനെ കാണുന്നു.

കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (TU-19690) നൽകിയ ഹർജി പരിഗണിച്ചാണ് ഈ ഉത്തരവ്.

 സംഘടനയ്ക്ക് വേണ്ടി 

അഡ്വ. അനിൽ ഐക്കര, അഡ്വ.മധു.ടി, അഡ്വ. ശാരദാമണി എന്നിവർ കോടതിയിൽ ഹാജരായി.