2025 April 18
Friday
- Advertisement - ads
മക്കാ കെഎംസിസി മെഗാ ഇഫ്താർ സംഗമവും കെ കുട്ടി അഹമ്മദ് കുട്ടി കാലവും നിലപാടും പുസ്തക പ്രകാശനവും .

മക്കാ കെഎംസിസി മെഗാ ഇഫ്താർ സംഗമവും കെ കുട്ടി അഹമ്മദ് കുട്ടി കാലവും നിലപാടും പുസ്തക പ്രകാശനവും .

  • റാഫി തിരൂർ
  • 17-03-2025

മക്ക.   മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി കാക്കിയ ഖസ്റുദ്ദീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുൻ മന്ത്രിയും തിരൂരങ്ങാടി താനൂർ നിയമസഭാ നിയോജക മണ്ഡലത്തിലെ എംഎൽഎയും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ആയിരുന്ന കെ കുട്ടി അഹമ്ദ് കുട്ടിയുടെ 

സ്മരണയും ഓർമ്മകളും ഉൾക്കൊള്ളിച്ചുകൊണ്ട്  കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ, മതപണ്ഡിതന്മാർ, പ്രവാസി നേതാക്കൾ,സാമൂഹിക സാംസ്കാരിക കല രംഗത്ത് പ്രമുഖർ ഐഎഎസ് തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ സഹപാഠികൾ സുഹൃത്തുക്കൾ. സഹപ്രവർത്തകർ. കുടുംബാംഗങ്ങൾ  തുടങ്ങിയ 114 പേരുടെ. ഓർമ്മകളും അനുഭവങ്ങളും. എഴുതപ്പെട്ടിട്ടുള്ള. 300 കൂടുതൽ പേജുകളുള്ള  കെ..കുട്ടി അഹമ്ദ് കുട്ടി

കാലവും നിലപാടും പുസ്തകം . കാക്കിയ ഖസ്റുദ്ദീറ ഓഡിറ്റോറിയത്തിൽ വച്ച് മുഹമ്മദ് ഹുമൈരി (സൗദി വ്യവസായ പ്രമുഖൻ) സൗദി  കെഎംസിസി നാഷണൽ  കമ്മിറ്റി പ്രസിഡൻറ് കുഞ്ഞുമോൻ കാക്കിയക് നൽകി പ്രകാശനം ചെയ്തു ചടങ്ങിൽ

മക്കകെ എം സി സി സെൻട്രൽ കമ്മറ്റി ഭാരവാഹികളായ

മുജീബ് പൂക്കോട്ടൂർ (ജനറൽ സെക്രട്ടറി)

മുസ്തഫ മുത്തകുളം(ട്രഷറർ)

സുലൈമാൻ മാളിയേക്കൽ(ചെയർമാൻ) മുസ്തഫ മലയിൽ (ഓർഗനൈസിംഗ് സെക്രട്ടറി)

നാസർ കിൻസാറ , MC നാസർ, ഇസ്സുദ്ദിൻ, ഹാരിസ് പെരുവള്ളൂർ,സിദീഖ്റാണ,കുഞ്ഞാപ്പ പൂകോട്ടൂര്, മുഹമ്മദ് മൗലവി,അൻസാർ,

ശാഹിദ് പരടേത്ത്,നാസർ ഉണ്യാൽ,സമീർ ബദർ, സകീർ കാഞ്ഞങ്ങാട്. ശരീഫ് രണ്ടത്താണി വിശിഷ്ടാതിഥികളായി അസീസ് പഞ്ചിളി   (എസ് ടി യു മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട്)   കല്ലുങ്ങൽ ബഷീർ കൊണ്ടോട്ടി പ്രസംഗിച്ചു. സൗദി അറബിയിലെ സ്വദേശി പ്രമുഖരും വ്യവസായികളും, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ മലയാളി സംഘടനാ പ്രതിനിധികൾ കെഎംസിസി പ്രവർത്തകർ തുടങ്ങിയ 5000 ത്തിലധികം പേർ പങ്കെടുത്ത മെഗാ ഇഫ്താർ സംഗമമാണ മക്കയിലെ കാക്കിയിൽ വെച്ച് നടന്നത് സംഗമം വിജയമാക്കിയ. വളണ്ടിയേഴ്സ് സംഘത്തെ കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞുമോൻ കാക്കിയ അഭിനന്ദിച്ചു

                    

- Advertisement - ads