മലപ്പുറം: എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ എ.എച്ച്.എസ്.ടി.എ. വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെയുള്ള ജില്ലാതല പോസ്റ്റർ പ്രകാശനം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജ് നിർവ്വഹിച്ചു. പരിപാടിയിൽ പ്രസിഡണ്ട് പി. ഇഫ്തിക്കറുദ്ധീൻ അധ്യഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.ടി.അബൂബക്കർ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ വി.കെ. രജ്ഞിത് , ജില്ലാ സെക്രട്ടറി എം.ടി. മുഹമ്മദ്,ട്രഷറർ പി.എം ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായഡോ. എ.സി. പ്രവീൺ, സുബൈർ,സാജർ . എം, ജാബിർ പാണക്കാട്, ഡോ.രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

എ.എച്ച്.എസ്.ടി.എ യുടെ ലഹരിക്കെതിരെയുള്ള പരിപാടിയുടെ ജില്ലാ തല പോസ്റ്റർ പ്രകാശനം നടന്നു
- റാഫി തിരൂർ
- 27-03-2025