കോഴിക്കോട്ടെ ചന്ദ്രപിറവി ദൃശ്യത്തിന്റെ കണക്കെടുത്ത്നോക്കിയാല്‍ മാര്‍ച്ച് 29 ന് (New Moon ) അമാവാസിയാണ്. കേരളത്തില്‍ ചന്ദ്രപിറവി ദൃശ്യമാകില്ല. ചന്ദ്രന്‍ അന്ന് അസ്തമിക്കുന്നത് വൈകിട്ട് 6.37 നാണ്. സൂര്യന്‍ അസ്തമിക്കുന്നതും 6.37 നാണ്. മാര്‍ച്ച് 30 ന് ചന്ദ്രന്‍ അസ്തമിക്കുക രാത്രി 7.36 നാണ്. സൂര്യന്‍ അസ്തമിക്കുന്നത് 6.37 നും . 59 മിനുട്ട് സമയം സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്ത് 12 ഡിഗ്രി ഉയരത്തില്‍ സൂര്യാസ്തമയ സമയം മുതല്‍ ഉണ്ടാകും. 280 ഡിഗ്രി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചന്ദ്രനെ നോക്കുക. മാര്‍ച്ച് 30 ന് ഇല്യൂമിനേഷന്‍ (തെളിച്ചം) 1% ആണ്. മാര്‍ച്ച് 31 നാണ് തെളിച്ചം 5 % ഉള്ളത്. മാര്‍ച്ച് 30 ന് മാസപ്പിറവി കാണാന്‍ അല്‍പം പ്രയാസമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. റമദാനില്‍ കേരളത്തില്‍ നോമ്പ് 29 തുറക്കുമ്പോള്‍ ചന്ദ്രന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ 29.53 ദിവസം കറങ്ങിയിട്ടുണ്ടാകും. കേരളത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഏപ്രില്‍ 1 ന് പെരുന്നാള്‍ ആഘോഷിക്കേണ്ടിവരും. രണ്ടു സാധ്യതകളാണ്. ഇന്ന് ചന്ദ്രൻ ഒരു മണിക്കൂറോളം ആകാശത്തുണ്ട്. ഈ സമയത്ത് 1% മാത്രം illumination ഉള്ള ചന്ദ്രനെ നഗ്നനേത്രം കൊണ്ട് കാണുക ഒരു ടാസ്ക്കാണ് . മാത്രമല്ല 29 മുതൽ മഴ സാധ്യതയും ഉണ്ട്. ആകാശം മേഘാവൃതം ആയേക്കും . ആരെങ്കിലും ചന്ദ്രനെ കണ്ട് 31 ന് പെരുന്നാൾ ആക്കിയാൽ അവരുടെ കണ്ണ് സമ്മതിക്കണം.
മാര്‍ച്ച് 30 ലെ ചന്ദ്രന്റെ വിശദാംശങ്ങള്‍ ഇങ്ങനെ..
Phase Details for - March 30
Phase: Waxing Crescent
Illumination: 1%
Moon Age: 0.95 days
Moon Angle: 0.55
Moon Distance: 363,563.49 km
Sun Angle: 0.53
Sun Distance: 149,435,699.97 km