2025 April 18
Friday
- Advertisement - ads
മുസ്ലിം സർവീസ് സൊസൈറ്റി (എംഎസ്എസ്) യൂത്ത് വിംഗ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ കാരുണ്യ നീരുറവ

മുസ്ലിം സർവീസ് സൊസൈറ്റി (എംഎസ്എസ്) യൂത്ത് വിംഗ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ കാരുണ്യ നീരുറവ

  • റാഫി തിരൂർ
  • 29-03-2025

മുസ്ലിം സർവീസ് സൊസൈറ്റി (എം എസ് എസ്) യൂത്ത് വിംഗ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ "ജില്ലാതല കാരുണ്യ നീരുറവ" പദ്ധതിയുടെ ഭാഗമായി പെരുന്നാളിന് പുതു വസ്ത്രങ്ങൾ വാങ്ങുവാൻ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അവ വാങ്ങി നൽകി. 

 

ജില്ലാ പ്രസിഡണ്ട് എം എം സക്കരിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് സീതി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കെ എസ് സദക്കത്തുള്ള മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി പി കെ ജസീൽ, ലേഡീസ് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ജുമൈല ജസീൽ, അബ്ദുൽ ഗഫാർ, അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പെരുന്നാൾ പുതു വസ്ത്രങ്ങൾ ഏറ്റുവാങ്ങി

- Advertisement - ads