2025 September 08
Monday
- Advertisement - ads
എസ് വൈ എസ് തണ്ണീർപന്തൽ നിർമ്മിച്ചു

എസ് വൈ എസ് തണ്ണീർപന്തൽ നിർമ്മിച്ചു

  • റാഫി തിരൂർ
  • 13-04-2025

കല്ലമ്പലം: ജലമാണ് ജീവൻ എന്ന പ്രമേയത്തിൽ എസ്‌ വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ജലസംരക്ഷണ ക്യാമ്പയിൻ്റെ ഭാഗമായി വർക്കല സോൺതല തണ്ണീർ പന്തൽ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡൻ്റ് നിസാർ കാമിൽ സഖാഫി നിർവഹിച്ചു.

 

കല്ലമ്പലം ബസ്റ്റോപ്പ് പരിസരത്ത് ഒരുക്കിയ തണ്ണീർ പന്തൽ നൂറ് കണക്കിന് യാത്രക്കാർക്ക് ആശ്വാസമായി. സോൺ പ്രസിഡൻ്റ് നൗഫൽ മദനി, സെക്രട്ടറി എസ്.സിയാദ്,സക്കീർ ഹുസൈൻ,നസീമുദ്ദീൻ ഫാളിലി,അഹമദ് ബാഖവി,ഹാരിസ് മഹ്‌ളരി,ജാബിർ അസ്ഹരി, ഷാൻ വെള്ളൂർക്കൊണം,റിയാസ്, എന്നിവർ നേതൃത്വം നൽകി.

 

ക്യാമ്പയിന്റെ ഭാഗമായി പറവകൾക്കും മറ്റു ജീവികൾക്കുമായി തണ്ണീർ കുടം, കുടിവെള്ളത്തിനായി പ്രയാസപ്പെടുന്നവർക്ക് കുടി വെള്ളം എത്തിച്ചു നൽകൽ, ജല സംരക്ഷണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അവബോധം നൽകുക തുടങ്ങിയ പരിപാടികളും നടത്തും

- Advertisement - ads