2025 May 29
Thursday
- Advertisement - ads
വിരമിക്കുന്ന ന്യായാധിപന്മാർക്ക് സർക്കാർ നൽകുന്ന ഉന്നത പദവികൾ നിയമവിരുദ്ധമാക്കണം എംഎസ്എസ്

വിരമിക്കുന്ന ന്യായാധിപന്മാർക്ക് സർക്കാർ നൽകുന്ന ഉന്നത പദവികൾ നിയമവിരുദ്ധമാക്കണം എംഎസ്എസ്

  • റാഫി തിരൂർ
  • 15-05-2025

വിരമിച്ചതിനു ശേഷം പദവികൾ ഒന്നും ഏറ്റെടുക്കുകയില്ല എന്ന സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ആർജ്ജവത്തോടെയുള്ള പ്രഖ്യാപനം അഭിനന്ദനാർഹമാണെന്ന് എംഎസ്എസ് സംസ്ഥാന കമ്മിറ്റി.

 

ഭരണഘടനയുടെ കാവൽക്കാരാവേണ്ട ന്യായാധിപന്മാർ പ്രലോഭനങ്ങളിൽ വശംവദരാവുക എന്നത് അർഹിക്കുന്നവർക്ക് നീതി നിഷേധത്തിന് കാരണമാകും. റിട്ടയർമെന്റിന് ശേഷം ഗവർണർ, പാർലമെന്റ് അംഗം,കേന്ദ്രമന്ത്രിപദം തുടങ്ങിയ പദവികൾ മുന്നിൽകണ്ട് ഭരണകക്ഷിക്ക് അനുകൂലമായി വിധിപ്രസ്താവിക്കുന്ന പ്രവണത അപകടകരമാണ്, നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ പല നിയമങ്ങളും പരിശോധിച്ചാൽ ഈ കാര്യം വ്യക്തമാകും. വിരമിക്കുന്നവർക്ക് അത്തരം പദവികൾ നൽകുന്നതിനെതിരെ സ്റ്റാറ്റ്യൂട്ടറി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യമെങ്കിൽ നിർമാണം നടത്തണമെന്നും എംഎസ്എസ് സംസ്ഥാന പ്രസിഡണ്ട് ഉണ്ണീനും ജനറൽ സെക്രട്ടറി എഞ്ചിനീയർ മമ്മദ് കോയയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

- Advertisement - ads