ഹിഫ്ളുൽ ഖുർആൻ കോളേജ് പഠനാരംഭം
പുത്തനത്താണി:എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ആതവനാട് പരിതിയിൽ പ്രവർത്തിച്ചു വരുന്ന സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മാരക ഹിഫ്ളുൽഖുർആൻ കോളേജിലെ പുതിയ ബാച്ചിന്റെ പഠനാരംഭം അൽഐൻ സുന്നി യൂത്ത് സെന്റർ ചെയർമാൻ സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. തയ്യിൽ സൈതലവി ഹാജി അധ്യക്ഷനായി. പ്രിൻസിപ്പാൾ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തള്ളി ആമുഖ പ്രഭാഷണം നടത്തി. റശീദ് ബാഖവി എടപ്പാൾ മുഖ്യപ്രഭാഷണം നിർവഹിച്ചു. ആതവനാട് മുഹമ്മദ് കുട്ടി, അനീസ് ഫൈസി മാവണ്ടിയൂർ, യു.എം ബശീർ , ഇബ്റാഹീം ഫൈസി വളാഞ്ചേരി . അബ്ദുൽ ഹഖ് ഫൈസി,സൈതലവി ഫൈസി, ഇർശാദ് യമാനി , നിയാസ് ഫൈസി,നൗഫൽ ആതവനാട് സംബന്ധിച്ചു.