2025 May 29
Thursday
- Advertisement - ads
കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ  റിക്രൂട്ട്മെൻറ്. യോഗ്യത ഇങ്ങനെ

കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ റിക്രൂട്ട്മെൻറ്. യോഗ്യത ഇങ്ങനെ

  • സ്വന്തം ലേഖകൻ
  • 26-05-2025

കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ റിക്രൂട്ട്മെൻറ്,66800 ശമ്പളം,യോഗ്യത അറിയാം 

 

കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള പോലീസ് കോൺസ്റ്റബിൾ ട്രെയിനി സ്പെഷ്യൽ റിക്രൂട്ട്മെൻറ് വിജ്ഞാപനം ഇറക്കി 

 

എസ്.സി, എസ്.ടി ഉദ്യോഗാർഥികള്‍ക്ക് മാത്രമായി ജില്ലാതലത്തിലാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവർ ജൂണ്‍ 4ന് മുൻപായി കേരള പിഎസ് സി മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

 

തസ്തിക & ഒഴിവ്

 

കേരള പിഎസ് സിക്ക് കീഴില്‍ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാത്രമായി പൊലിസ് കോണ്‍സ്റ്റബിള്‍ ട്രെയിനി (ആംഡ് പൊലിസ് ബറ്റാലിയൻ) റിക്രൂട്ടമെന്റ്.

 

എറണാകുളം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒഴിവുകള്‍.

 

ശമ്ബളം

 

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്ബളമായി 31,100 രൂപമുതല്‍ 66800 രൂപവരെ ലഭിക്കും.

 

പ്രായപരിധി

 

18 വയസ് മുതല്‍ 31 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 02.01.1994നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. വിമുക്ത ഭടൻമാർക്ക് 41 വയസ് വരെ ഇളവുണ്ട്.

 

യോഗ്യത

 

ഹയർ സെക്കണ്ടറി വിജയിച്ചിരിക്കണം.

 

വനിതകള്‍, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷിക്കാനാവില്ല.

 

ഉദ്യോഗാർഥികള്‍ക്ക് കുറഞ്ഞത് 160 സെ.മീ ഉയരം വേണം. 76 സെ.മീ നെഞ്ചളവും, 5 സെ.മീ എക്‌സ്പാൻഷനും സാധിക്കണം.

 

പുറമെ 100 മീറ്റർ ഓട്ടം, ഹൈജമ്ബ്, ലോംഗ് ജമ്ബ്, ഷോട്ട്പുട്ട്, ക്രിക്കറ്റ് ബോള്‍ ത്രോ, റോപ് ക്ലൈമ്ബിങ്, പുള്‍ അപ്, 1500 മീറ്റർ ഓട്ടം എന്നീ കായിക ഇനങ്ങളില്‍ ഏതെങ്കിലും അഞ്ചെണ്ണത്തില്‍ വിജയിക്കണം.

 

അപേക്ഷ

 

താല്‍പര്യമുള്ളവർ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ആദ്യമായി അപേക്ഷിക്കുന്നവർ വണ്‍ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ശേഷം കാറ്റഗറി നമ്ബർ തിരഞ്ഞെടുത്ത് ഓണ്‍ലൈനായി ജൂണ്‍ 4ന് മുൻപായി അപേക്ഷ നല്‍കണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.

 

അപേക്ഷ: click

 

വിജ്ഞാപനം: click

 

erala Public Service Commission (KPSC) has issued a Special Recruitment Notification for the post of Police Constable Trainee

- Advertisement - ads