കൊച്ചി : അമൃത ഇൻസ്റ്റിറ്റിട്ടു ഓഫ് മെഡിക്കൽ സയൻസിലെ ന്യൂറോ മെഡിസിൻ വിഭാഗത്തിന് 25 മത് വാർഷികാഘോഷവും ഇമ്യോണ ള ജി സെൻ്ററിൻ്റെയും ബ്രെയിൻ ഹെൽത്ത് സെൻ്ററിൻ്റെയും ഉദ്ഘാടനവും പുസ്തക പ്രകാശനവുംമെയ് 31 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ,ബി ബ്ലോക്ക് ഓഡിറ്റോറിയത്തിൽ പദ്മശ്രീ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും.മെഡിക്കൽ ഡയരക്ടർ ഡോ.പ്രേം നായർ അദ്ധ്യക്ഷത വഹിക്കും, അമൃത ന്യൂറോ സയൻസ് മേധാവി ഡോ ആനന്ദ് കുമാർ, എഴുത്തുകാരായ പ്രൊഫ എം.കെ സാനു മാസ്റ്റർ ,സി.രാധാകൃഷ്ണൻ ,സിനിമാ സംവിധായകൻ.ടി.കെ രാജിവ്കുമാർ, സംഗിത സംവിധായകൻ ശരത്ത്, ഡോ വിനയൻ എന്നിവർ സംസാരിക്കും. തുടർന്ന് പ്രഗത്ഭർ നയിക്കുന്ന കലാപരിപാടികളും അരങ്ങേറും.

അമൃത ന്യൂറോ സയൻസിന്റെ 25 ആം വാർഷികാഘോഷ പരിപാടികൾ പദ്മശ്രീ മോഹൻലാൽ ഉദ്ഘാടനം ചെയ്യും
- റാഫി തിരൂർ
- 29-05-2025