വൈലത്തൂർ : ഏറെ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുന്ന വൈലത്തൂർ ടൗണിൽ വാഹനങ്ങൾ നിയന്ത്രിക്കുന്ന ഹോം ഗാർഡുകൾക്ക് കുടകൾ വിതരണം ചെയ്തു. തിരൂരിലെ സ്വകാര്യ സ്ഥാപനം സ്പോൺസർ ചെയ്ത കുടകൾ വ്യവസായി ആരിഫ് അന്തമാൻ കൽപകഞ്ചേരി പോലീസ് സ്റ്റേഷനിലെ ട്രാഫിക് ഹോം ഗാർഡ് ഫൈസൽ ബാബുവിന് കൈമാറി. റിയാസ് പാറമ്മൽ (മാനു), ,കുമാരൻ എന്നിവർ സന്നിഹിതരായി.
ഒട്ടുമിക്ക സമയങ്ങളിലും രൂക്ഷമായ ഗതാഗതക്കുരു കൊണ്ട് വീർപ്പുമുട്ടുന്ന അങ്ങാടിയാണ് വൈലത്തൂർ.