കൊച്ചി: ഒരിടം നമുക്കായ് എന്ന കലാസാഹിത്യ കൂട്ടായ്മയുടെ പ്രധാന സംഘാടകയായ ബുഷ്റോസ് കാവ്യാത്മജം എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ബുഷ്‌റജബ്ബാർ അവരുടെ സ്നേഹിതയായ മഞ്ജുമൈക്കിളിന്റെ സഹകരണത്തോടെ പ്രസിദ്ധീകരിക്കുന്ന ഒരിടം നമുക്കായ് എന്ന കഥാകാവ്യ പുസ്തക സമാഹാരം ഉടൻ വായനക്കാരിലേക്ക് എത്തുന്നു. അതിന്റെ ഭാഗമായി പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം മീഡിയ ആൻഡ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ ദേശീയ പ്രസിഡന്റ് ശ്രീമതി അജിത ജയ്ഷോർ സോഷ്യൽ മീഡിയയിലൂടെ നിർവ്വഹിച്ചു. വർത്തമാനകാല സാഹചര്യത്തിൽ പരസ്പര ബന്ധങ്ങൾ അകന്നു പോയിക്കൊണ്ടിരിക്കുന്ന കാലത്ത് മനുഷ്യൻ ഇന്നും അലയുന്നത് ഒരു 'ഇടം' തേടിയാണ്... ഏറെ കാലികപ്രശസ്തമായ
'ഇടം' എന്ന വിഷയത്തെ ആസ്പദമാക്കി നവാഗതരടക്കം നിരവധി എഴുത്തുകാരുടെ ഈ കഥാ കാവ്യ പുസ്തക സമാഹാരം വായനക്കാർ സ്വീകരിക്കും എന്നുറപ്പാണ്.
ഈ പുസ്തകത്തിന്റെ കവർ പേജ് ഡിസൈൻ.വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗം കൂടിയായ ശ്രീ റോസ് സോണിയ ശർമ്മയാണ് എന്നുള്ളതും ശ്രദ്ധേയമാണ്ം