പന്തീരാങ്കാവ്: പാലക്കാട്
അന്തിയാലൻങ്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37 ) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.
പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ13 ഗ്രാം സ്വർണ്ണ മാലയാണ് ഇയാൾ മോഷണം നടത്തിയത്.
മൂന്നുമാസം മുമ്പാണ് പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിൽ മേൽശാന്തിയായി ഹരികൃഷ്ണൻ ചുമതലയേറ്റത്. ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാല കഴിഞ്ഞ ഏതാനും ദിവസമായി കാണാത്തതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ മേൽശാന്തിയോട് അന്വേഷിച്ചിരുന്നു. എന്നാൽ ഓരോ ദിവസവും വിഗ്രഹത്തിൽ കളഭം ചാർത്തിയതിന് അടിയിലാണ് മാല എന്നായിരുന്നു മറുപടി.
സംശയം തോന്നിയ ഭാരവാഹികൾ ഇന്നലെ വൈകുന്നേരം ഹരികൃഷ്ണനെ പോകാൻ അനുവദിക്കാതെ തടഞ്ഞുവെച്ചു.
തുടർന്ന് പന്തീരാങ്കാവ് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി മേൽശാന്തിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ്
മോഷണ വിവരം അറിയുന്നത്.വിഗ്രഹത്തിൽ നിന്നും എടുത്ത മാല ഒരു ജ്വല്ലറിയിൽ പണയം വെച്ചു എന്നാണ് മേൽശാന്തി പോലീസിന് നൽകിയ മൊഴി.ഇത് കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചു.
ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് കാര്യസാധ്യത്തിന് വേണ്ടിഇതിന് സമാനമായ രീതിയിൽ പലപ്പോഴും സ്വർണം ചാർത്താൻ ആവശ്യപ്പെട്ടതായി ആക്ഷേപമുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തുന്ന പ്രതിയെ ഇന്ന് കോടതി ഹാജരാക്കും.