2025 September 08
Monday
- Advertisement - ads
വാർഡ് വിഭജനം, മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ, ലീഗ് സെക്രട്ടറി ലത്തീഫ് കൊളക്കാടന്റെ ഹർജിയിലാണ് കോടതി ഇടപെടൽ

വാർഡ് വിഭജനം, മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ, ലീഗ് സെക്രട്ടറി ലത്തീഫ് കൊളക്കാടന്റെ ഹർജിയിലാണ് കോടതി ഇടപെടൽ

  • സ്വന്തം ലേഖകൻ
  • 13-06-2025

കൊച്ചി അശാസ്ത്രീയവും രാഷ്ട്രീയ പ്രേരിതവുമായ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് വിഭജനത്തിൽ വീണ്ടും ഹൈക്കോടതിയുടെ ഇടപെടൽ മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്തിൽ ഡീലിമിറ്റേഷൻ കമ്മീഷൻ അന്തിമമായി പുറത്തിറക്കിയ വാർഡ് വിഭജനം ചോദ്യം ചെയ്ത് തലക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സെക്രട്ടറി ലത്തീഫ് കൊളക്കാടൻ നൽകിയ ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ ഡി ലിമിറ്റേഷൻ കമ്മീഷന് ഹൈക്കോടതി നിർദ്ദേശം നൽകി. തലക്കാട് പഞ്ചായത്തിലെ വാർഡ് വിഭജനം കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കും എന്ന ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു . സംസ്ഥാന ഡീ ലിമിറ്റേഷൻ കമ്മീഷന്റെ നിർദ്ദേശങ്ങളും അനുബന്ധ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് ഇടതുപക്ഷത്തിന് അനുകൂലമായാണ് പഞ്ചായത്ത് സെക്രട്ടറി പട്ടിക തയ്യാറാക്കിയതെന്ന് ഹർജിയിൽ പറയുന്നു 

 തരക്കാട് പഞ്ചായത്തിലെ 2 3 4 5 6 7 8 9 18 19 20 വാർഡുകൾ ഇടതുപക്ഷ മുന്നണിക്ക് ജയിക്കാവുന്ന രൂപത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ റെയിലും പുഴയും മറികടന്ന് അശാസ്ത്രീയമായ അതിർവരമ്പുകൾ ഇടുകയും രാഷ്ട്രീയ ലക്ഷ്യം വെച്ച് മാത്രം വാർഡ് വിഭജനം നടത്തുകയും ചെയ്തിട്ടുണ്ട് എന്ന് ഹർജിക്കാരൻ ചൂണ്ടി കാണിച്ചു യുഡിഎഫിന് സ്വാധീനമുള്ള നാല് ആറ് വാർഡുകൾ വിഭജിച്ച് ഒരൊറ്റ വാർഡ് ആക്കിമാറ്റി അതുവഴി രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട് എന്നും ചൂണ്ടിക്കാണിച്ചു 

 വിവിധ ഘട്ടങ്ങളിൽ ഇക്കാര്യങ്ങൾ കമ്മീഷൻ ധരിപ്പിച്ചെങ്കിലും അന്തിമവാർഡു വിഭജനം ഭരണകക്ഷിയെ സഹായിക്കുന്ന തരത്തിൽആണെന്നാണ് ഹർജിയിലെ വാദം കരട് പട്ടിക പുറപ്പെടുവിച്ച സമയത്ത് ഹർജിക്കാർ നൽകിയ ആക്ഷേപത്തിൽ പറയുന്നത് പ്രകാരം മാറ്റം വരുത്തിയാൽ ചട്ടപ്രകാരമുള്ള 10% ശരാശരി ജനസംഖ്യയിൽ കൃത്യമായ വാർഡ് നടക്കുമെന്ന് വസ്തുതയും കമ്മീഷൻ പരിഗണിച്ചില്ലെന്ന് ഹർജിക്കാർ വാദിച്ചു റെയിൽവേ പാതയ്ക്ക് ഇരുവശത്തുമായി വരുന്ന വോട്ടർമാർക്ക് മറുവശത്ത് കിലോമീറ്റർ താണ്ടി മാത്രമേ അത് പോളിംഗ് ബൂത്തിൽഎത്താൻ കഴിയുകയുള്ളൂ എന്ന് സാങ്കേതിക തെളിവുകളുടെ പിൻബലത്തിൽ ഹർജിക്കാരൻ ചൂണ്ടിക്കാട്ടി

 ഹർജിക്കാർക്ക് വേണ്ടി

 അഡ്വക്കേറ്റ് കെ എം ഫിറോസ് അഡ്വക്കേറ്റ് മുഹമ്മദ് നൗഷിക് എന്നിവർ ഹാജരായി

- Advertisement - ads