സംസ്ഥാന സർക്കാർ ഭിന്നശേഷിക്കാർക്കായി സംവരണം ചെയുത അധ്യാപക തസ്തികകൾ കാഴ്ച കേൾവി പരിമിതി ഉണ്ടെന്ന് വ്യാജേന ഡോക്ടർമാരെ സ്വാധീനിച്ച് വൻ തുക നൽകി സർട്ടിഫിക്കറ്റുകൾ സമ്പാധിച്ച് സർക്കാർ ജോലികൾ നിയമവിരുദ്ധമായി തട്ടിയെടുത്തവരെയും വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരെയും ഇവരുടെ ഇടയിൽ പ്രവർത്തിക്കുന്ന മാഫിയ സംഘത്തേയും കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭിന്നശേഷി അധ്യാപക സംവരണ തസ്തികകൾ യഥാർത്ഥ വ്യക്തികൾക്ക് നൽകാൻ വേണ്ടതായിട്ടുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് കൊടുവള്ളിനിയോജകമണ്ഡലം ഡിഎപിഎൽ കമ്മിറ്റി ആവശ്യപ്പെട്ടൂ
കൊടുവള്ളി മുസ്ലീംലീഗ് ഓഫീസിൽ വെച്ച് നടന്ന യോഗം കോഴിക്കോട് ജില്ലാ ഡിഎപിഎൽ കമ്മിറ്റി സീനിയർ വൈപ്രസിഡണ്ട്
കെ അബ്ദുള്ള തച്ചംപ്പൊയിൽ ഉദ്ഘാടനം നിർവഹിച്ചു
കൊടുവള്ളിമണ്ഡലം ഡിഎപിഎൽ കമ്മിറ്റി പ്രസിഡണ്ട്, മൊയിതീൻക്കുട്ടിമാസ്റ്റർ അധ്യക്ഷത വഹിച്ചു
കൊടുവള്ളിമണ്ഡലം മുസ്ലീംലീഗ് സെക്രട്ടറി സുലൈമാൻ പോർങ്ങട്ടൂർ മുഖ്യപ്രഭാഷണം നടത്തി,
റിയാസ് ഓമശ്ശേരി, അശ്റഫ് കട്ടിപ്പാറ, ജാഫർ നെലാംങ്കണ്ടി, യൂസുഫ് കിഴക്കോത്ത്, ഉമ്മർ പുതിയോട്ടിൽ, കെ ടി പരീത്, നൗഷാദ് കാരാടി , റിയാസ് ഓമശ്ശേരി എന്നിവർ സംസാരിച്ചു
സുനീർ വാവാട് സ്വാഗതവും, കാദർമാസ്റ്റർ നരിക്കുനി നന്ദിയും പറഞ്ഞു