തിരൂരങ്ങാടി; കേരളത്തിലെ ത്രിതല പഞ്ചായത്ത് കോപ്പറേഷൻ എന്നിവയുടെ കീഴിൽ ഉള്ള കുളത്തിൽ വൈകുന്നേരം ആറു മണി കഴിഞ്ഞാൽ ആളുകൾ കുളിക്കുന്നത്
സമയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യ പെട്ട് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മ സെക്രട്ടറി മുഖ്യമന്ത്രി / തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് മെയിൽ സന്ദേശം നൽകി കേരളത്തിലെ വിവിധ ത്രിതല പഞ്ചായത്തുകളിൽ നിർമിച്ചിട്ടുള്ള കുളങ്ങളിൽ രാത്രി സമയങ്ങളിൽ കുളിക്കുന്നതിൽ നിയന്ത്രണമാണ് സർക്കാരിൻ്റെ ഭാഗത്തു നിന്ന്അടിയന്തരാമായി പരിഹാരം കാണേണ്ടത് . അതാത് ത്രിതല പഞ്ചായത്ത് അധികൃതർക്ക് റിപ്പോർട്ട് നൽകേണ്ടത് .വളരെ ഗൗരവം ഉള്ള വിഷയമായതിനാൽ എത്രയും വേഗത്തിൽ വേണ്ട നടപടി സ്വീകരിക്കണം മഴക്കാലമായാൽ ഏതൊരു നിയന്ത്രവും ഇല്ലാതെയാണ് പകൽ സമയത്തിന് പുറമെ രാത്രി സമങ്ങളിലും ഹൈമാസ്റ്റ് ലൈറ്റിൻ്റെ വെളിച്ചത്തിൽ ആളുകൾ കൂട്ടത്തോടെ കുളിക്കാൻ ദൂര ദിക്കിൽ നിന്നുപോലും ചാടി കുളിക്കാൻ കുളങ്ങളിൽ എത്തുന്നത്.. വൈകുന്നേരം ആറു മണി കയിഞ്ഞാൽ കുളിക്കുന്നത് ത്രിതല പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്ന് നിയാന്ത്രണം ഏർപെടുത്തണം.സോഷ്യൽ മീഡിയയിൽ വൈറലായ തിരൂരങ്ങാടി നഗരസഭയിൽ പെട്ട ചുള്ളിപ്പാറ സമൂസ കുളത്തിൽ കഴിഞ്ഞ ദിവസം രാത്രി സമായത്ത് കുളിക്കാൻ പോയ 24 കാരൻ മരിക്കാൻ ഇടായായി.ഇതിനു മുൻപും ഒരു വിദ്യാർത്ഥി ഇതേ കുളത്തിൽ മരിച്ചിട്ടുണ്ട് .കുളത്തിൻ്റെ അടുത്ത് ഹൈമാസ്റ്റ് വെളിച്ചത്തിൻ്റെ മറവിൽ രാത്രി പന്ത്രണ്ട് മണിവരെയും കുളിക്കുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടു കൊണ്ടിരിക്കുന്നത്.നിലവിൽ കുളത്തിൻ്റെ അടുത്തായി സമയം സൂചിപ്പിച്ചുള്ള സൂചനാ ബോർഡുകൾ വെക്കണം