2025 September 08
Monday
- Advertisement - ads
ലോക ലഹരി വിരുദ്ധ ദിനം.ക്വിസ് മത്സരം സംഘടിപ്പിച്ച് ജനമൈത്രി പോലീസും ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയും

ലോക ലഹരി വിരുദ്ധ ദിനം.ക്വിസ് മത്സരം സംഘടിപ്പിച്ച് ജനമൈത്രി പോലീസും ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയും

  • റാഫി തിരൂർ
  • 02-07-2025

കൽപ്പറ്റ : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ ജനമൈത്രി പോലീസിൻ്റെയും ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. 

കൽപ്പറ്റ ഡീ പോൾ പബ്ലിക് സ്കൂളിൽ നടന്ന ഫൈനൽ മത്സരത്തിൽ സെറീൻ ബി ഹബീബ് (ഡീ- പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ) ഒന്നാം സ്ഥാനവും , അൻഷിഫ് മുഹമ്മദ് (ഓർഫനേജ് ഹയർ സെക്കൻ്ററി സ്കൂൾ പിണങ്ങോട്) രണ്ടാം സ്ഥാനവും, ഹാജിറ പി. ഒ. (ഡീ- പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

 കൽപ്പറ്റ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ബിജു ആൻ്റണി മൽസര വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

 

 ലഹരിക്കെതിരെ വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ ഹ്രസ്വചിത്രമായ 'ഡാർക്ക് ഡേയ്സ്' വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. 

ഡീ പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജോസഫ് പി. യു. ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ വിമൽ ചന്ദ്രൻ, എസ്.ഐമാരായ ആതിര ഉണ്ണികൃഷ്ണൻ, മിഥുൻ, സിൻഷ, സെക്രട്ടറി വാസു, വൈസ് പ്രസിഡൻ്റ് മാടായി ലത്തീഫ് പ്രസംഗിച്ചു.

ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ഹാരിസ് തന്നാണി അധ്യക്ഷത വഹിച്ചു. ടി. ഇബ്രാഹിം സ്വാഗതം പറഞ്ഞു.

- Advertisement - ads