2025 October 27
Monday
- Advertisement - ads
കുറ്റിപ്പുറം ബസ്റ്റാൻഡ് റോഡിൽ രൂപം കൊണ്ട ഗർത്തം പൊതുപ്രവർത്തകർ മുന്നിട്ടിറങ്ങി അടച്ചു

കുറ്റിപ്പുറം ബസ്റ്റാൻഡ് റോഡിൽ രൂപം കൊണ്ട ഗർത്തം പൊതുപ്രവർത്തകർ മുന്നിട്ടിറങ്ങി അടച്ചു

  • റാഫി തിരൂർ
  • 03-07-2025

കുറ്റിപ്പുറം: ബസ് സ്റ്റാൻഡ് റോഡിൽ രൂപം കൊണ്ട ഗർത്തം പൊതുപ്രവർത്തകർ മുന്നിട്ടിറങ്ങി അടച്ചു. വലിയ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന കുഴി രൂപപ്പെട്ടിട്ടും പഞ്ചായത്ത് അധികാരികൾ തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ് കുറ്റിപ്പുറം റഷീദിന്റെ നേതൃത്വത്തിലുള്ള പൊതുപ്രവർത്തകർ കുഴിയടക്കാൻ മുന്നോട്ട് വന്നത്. നഗരത്തിലെ അലങ്കാർ ജ്വല്ലറിക്ക് മുന്നിലാണ് കഴിഞ്ഞദിവസം രാവിലെ വൻ ഗർത്തം രൂപം കൊണ്ടത്. ഏകദേശം രണ്ട് മീറ്ററോളം താഴ്ചയുളള കുഴി ഇടിഞ്ഞു കൊണ്ടിരിന്നിരുന്നു.

കുഴിയടക്കാൻ റഷീദിനോടൊപ്പം അലങ്കാർ ജ്വല്ലറി ജീവനക്കാരായ നിഷാദ്, ശിഹാബ്, കുഞ്ഞാവ തുടങ്ങിയവരും ഉണ്ടായിരുന്നു.

 

പ്രദേശത്ത് കൂടി കടന്നു പോകുന്ന ഇരുചക്രവാഹനങ്ങളും കാൽനടയാത്രികരും അപകടത്തിൽപ്പെടാതിരിക്കാൻ കുഴിയുടെ സമീപത്ത് നാട്ടുകാർ കാർ നിർത്തിയിട്ടാണ് രക്ഷിയൊരിക്കിരുന്നത്.

 

കനത്ത മഴയിൽ ബസ് സ്റ്റാൻഡിൻ്റെ പലഭാഗത്തും ഗർത്തങ്ങൾ രൂപം കൊള്ളുന്നത് അപകടങ്ങൾക്ക് കാര ണമാകുന്നുണ്ട്. ഹൈവേ ജംഗ്ഷനിൽ ദിവങ്ങൾക്ക് മുൻപ് വലിയ കുഴി രൂപപ്പെട്ടിരുന്നു. കുറ്റിപ്പുറം തിരൂർ റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികളാണ് നിലവിലുള്ളത്.

- Advertisement - ads