കൊച്ചി: സംസ്ഥാനത്ത് ഹർത്താലിൻ്റെ മറവിൽ മാധ്യമ പ്രവർത്തകർക്ക് നേരെ നടന്ന അതിക്രമങ്ങളിൽ മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, മൂവാറ്റുപുഴയിൽ പ്രാദേശിക ചാനലിൻ്റെ ക്യാമറാമാനായ അനുപിനെയാണ്, സി.ഐ ടി യു പ്രവർത്തകർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്, മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും തൊഴിൽ അവകാശത്തെയും കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരാണ് തൊഴിലിൽ ഏർപ്പെട്ടിരുന്ന അനുപിനെ അകാരണമായി അക്രമിച്ചത്, ഇതിനെ, ഒറ്റപ്പെട്ട സംഭവമായി മാത്രം കാണാൻ സാധിക്കില്ല, ഹർത്താലിൻ്റെ മറവിൽ സമൂഹത്തോടു് ചെയ്തു കൂട്ടുന്ന അതിക്രമങ്ങളുടെ നേർകാഴ്ചകൾ ക്യാമറയിൽ ഒപ്പിയെടുത്തു എന്ന കുറ്റമാണ് അനുപ് ചെയ്തത്, മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് മുറവിളി കൂട്ടുന്ന ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിൽ പിന്നെ അടിയന്തരാവസ്ഥയെ പോലും നാണിപ്പിക്കുന്ന നിരവധി അതിക്രമങ്ങളും കള്ളക്കേസുകളും, ജയിലിലടക്കലും നിരവധി സ്വതന്ത്ര പത്രപ്രവർത്തകരും പ്രാദേശിക മാധ്യമ പ്രവർത്തകരും നേരിടേണ്ടി വന്നിട്ടുണ്ട്, മുഖ്യധാര മാധ്യമങ്ങൾ എന്ന് വിളിക്കുന്ന വൻകിട മാധ്യങ്ങളിലെ അക്രഡിറ്റേഷൻ കാറ്റഗറിയിലുള്ളവരുടെ മാധ്യമ സംഘടനകൾ പാർട്ടിയുടെയും സർക്കാരിൻ്റെയും അതിക്രമങ്ങളെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാത്തത്, ഭയം കൊണ്ടും വിധേയത്വവും കൊണ്ടാണ്, എന്നാൽ അസംഘടിത മേഖലയിലെന്നപോൽ യാതൊരു സുരക്ഷിതത്വവുമില്ലാതെ സത്യം വിളിച്ചു പറയുകയും പാർട്ടിയുടെയും കൊടിയുടെയും തണലിൽ അക്രമങ്ങൾ നടത്തുന്ന ഗുണ്ടകളുടെ തനിനിറം പുറത്ത് കൊണ്ട് വരികയും ചെയ്യുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരെ അക്രമികൾ കൈകാര്യം ചെയ്യുന്നത് തുടർകഥയായിരിക്കയാണ് ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്, ഈ മാധ്യമ അടിയന്തരാവസ്ഥക്കെതിരെ, അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നവർക്കെതിരെ അക്രമം നടത്തുന്നവർ ഏതു രാഷ്ട്രീയ പാർട്ടിക്കാരായാലും അവരെ ഒറ്റപ്പെടുത്താനും അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാനും പാർട്ടികളും സർക്കാരും തയ്യാറാവണമെന്നും ജനാധിപത്യ സംവിധാനത്തിലെ നാലാം തൂണായ മാധ്യമ പ്രവർത്തനത്തെ അതിൻ്റെ വഴിക്ക് മുന്നോട്ടു പോകാൻ അനുവദിക്കണമെന്നും, മീഡിയ ആൻറ് ജേർണലിസ്റ്റ് വർക്കേഴ്സിൻ്റെ ദേശീയ കമ്മിറ്റി സർക്കാരിനോട് അഭ്യർത്ഥിച്ചു, ദേശീയ പ്രസിഡൻ്റ് ശ്രീമതി അജിതാ ജയ് ഷോറിൻ്റെ അദ്ധ്യക്ഷതയിൽ കൊച്ചിയിൽ കൂടിയ യോഗത്തിൽ ദേശീയ സംസ്ഥാന നേതാക്കളും പ്രതിഷേധയോഗത്തിൽ സംബന്ധിച്ചു,

മാധ്യമ പ്രവർത്തകനെ ഹർത്താലിൻ്റെ മറവിൽ കയ്യേറ്റം ചെയ്ത അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണം, MJWU,
- സ്വന്തം ലേഖകൻ
- 11-07-2025