.എടവണ്ണ: രക്ഷിതാകളില്ലാതെ ബിഹാറിൽ നിന്ന് കേരളത്തിലെത്തിയ 12 വയസ്സ് ഉള്ള പെൺകുട്ടിയെ ചൈൽഡ് ഹെൽപ് ഉദ്യോഗസ്ഥർ റെസ്ക്യൂ ചെയ്തു സ്ഥാപന സംരക്ഷണത്തിലേക്ക് മാറ്റി . വനിത ശിശു വികസന വകുപ്പിന് കീഴിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പറായ 1098-ൽ ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ എടവണ്ണ പോലീസ് സ്റ്റേഷൻ പരിധിയിലെ വടപുറത്ത് നിന്ന് ബീഹാറി സ്വദേശികളായ മറ്റൊരു കുടുംബത്തിനൊപ്പം താമസിക്കുന്നതയാണ് കുട്ടിയെ കണ്ടെത്തിയത്.കുട്ടി സ്കൂളിൽ പോകുന്നുണ്ടായിരുന്നില്ല.
തുടർനടപടികളുടെ ഭാഗമായി, കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ അഡ്വ. ജാബിർ മുൻപാകെ ഹാജരാക്കി cwc ഓർഡർ പ്രകാരം പെരിന്തൽമണ്ണയിലെ വൺ സ്റ്റോപ്പ് സെൻററിലേക്ക് മാറ്റി. ചൈൽഡ് ഹെൽപ് ലൈൻ ഉദ്യോഗസ്ഥരുടെയും പ്രദേശത്തെ അങ്കണവാടി വർക്കേറുടെയും സംയുക്ത ഇടപെടലിലൂടെയാണ് രക്ഷാപ്രവർത്തനം സഫലമായത്.
കുട്ടിയുടെ പശ്ചാത്തലവും കേരളത്തിലെത്തിയ സാഹചര്യങ്ങളും വിശദമായി പരിശോധിച്ച ശേഷം, മറ്റ് പുനരധിവാസം നടപടികൾ ചൈൽഡ് വെൽഫയർ കമ്മിറ്റി സ്വീകരിക്കുന്നതാണ്. കുട്ടിയുടെ സുരക്ഷയും വിദ്യാഭ്യാസവുമാണ് നിലവിൽ പ്രാധാന്യമെന്ന് ചൈൽഡ് ഹെൽപ് ലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു.