2025 April 11
Friday
- Advertisement - ads
ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം,നാളെ നിർണായക ചർച്ച

ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം,നാളെ നിർണായക ചർച്ച

  • 24-02-2024

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യത്തില്‍ കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് ഉഭയകക്ഷി ചര്‍ച്ച ഞായറാഴ്ച കൊച്ചിയില്‍ ചേരും.

ഇതിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി.

യുഡിഎഫ് യോഗം ലീഗ് ബഹിഷ്‌കരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് യോഗം മാറ്റിയത്. മൂന്നാംസീറ്റില്‍ അന്തിമ തീരുമാനത്തിന് ശേഷം മുന്നണി യോഗം മതി‍ എന്നാണ് ലീഗിന്‍റെ നിലപാട്. ഫോണ്‍ വഴി ചര്‍ച്ചകള്‍ സജീവമാണെങ്കിലും അനുരഞ്ജനത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ലീഗ്.

 

അതിനിടെ ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍. മുന്നണി രാഷ്ട്രീയത്തില്‍ ഇത് സ്വാഭാവികമാണ്. പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

 

മുസ്‌ലിം ലീഗുമായുള്ള പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് കെ. മുരളിധരന്‍ എംപിയും ആവശ്യപ്പെട്ടു. മൂന്നാം സീറ്റ് ആവശ്യം പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് വിജയ സാധ്യതയെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി 

- Advertisement - ads