മലപ്വപുറം: തിരൂർ -ളാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന മലാല ബസ്സിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥിനിയോട് യാത്രക്കാരൻ ദുരുദ്ദേശപരമായി പെരുമാറി, കുറ്റം ചെയ്ത വ്യക്തിയെ കിട്ടാതെ ആയപ്പോൾ ബസ് കണ്ടക്ടറെയും ബസ്സും വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് ആണ് 30-07-2025 ന് തിരൂർ വളാഞ്ചേരി റൂട്ടിൽ മുഴുവൻ ബസ് തൊഴിലാളികളും പണിമുടക്കി പ്രതിഷേധിക്കുന്നതെന്നും കട്ടവനെ കിട്ടിയില്ല എങ്കിൽ കിട്ടിയവനെ കട്ടവൻ ആക്കുന്ന പോലീസിന്റെ ഈ നടപടി അവസാനിപ്പിക്കണമെന്നും തൊഴിലാളി യൂണിയൻ നേതാക്കളായ റാഫി തിരൂരും , ജാഫർ ഉണ്ണിയാലും അറിയിച്ചു.

നാളെ തിരൂർ- വളാഞ്ചേരി റൂട്ടിൽ ബസ് തൊഴിലാളി പണിമുടക്ക്
- സ്വന്തം ലേഖകൻ
- 29-07-2025