2025 September 08
Monday
- Advertisement - ads
ഗ്രാജുവേഷൻ സെറിമണി ലൂമിയോറ ആഗസ്റ്റ് 05 ന് (നാളെ)

ഗ്രാജുവേഷൻ സെറിമണി ലൂമിയോറ ആഗസ്റ്റ് 05 ന് (നാളെ)

  • റാഫി തിരൂർ
  • 04-08-2025

ഗ്രാജുവേഷൻ സെറിമണി ലൂമിയോറ ഓഗസ്റ്റ് 5 ന് 

 

 തിരൂർ: ഒരു പതിറ്റാണ്ട് കാലമായി തിരൂരിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ജെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്രാജുവേഷൻ സെറെമണി ഓഗസ്റ്റ് 5 ന് ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. 2021-24,22-25 ബാച്ചുകളിലെ ഡിഗ്രി വിദ്യാർഥികൾക്കാണ് ഗ്രാജുവേഷൻ നൽകുന്നത്.പ്രോഗ്രാം കായിക മന്ത്രി ശ്രീ വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. കോളേജ് ചെയർമാൻ പാറപ്പുറത്ത് ബാവ ഹാജി അധ്യക്ഷത വഹിക്കും.മുഖ്യാതിഥികളായി സബ് കലക്ടർ ദിലീപ് കൈനിക്കര, മുൻസിപ്പൽ ചെയർപേഴ്സൺ എ. പി നസീമ എന്നിവർ പങ്കെടുക്കും.കോളേജ് പ്രിൻസിപ്പൽ രഞ്ജിത്ത് വി. കെ ആമുഖ ഭാഷണം നിർവഹിക്കും.മാനേജ്മെന്റ് ഭാരവാഹികളായ കുഞ്ഞുഹാജി,കുഞ്ഞിപ്പ, ലത്തീഫ് കൈനിക്കര, ജൗഹർ വി പി, സൈനുദ്ധീൻ. എം, നൗഷാദ് കൈനിക്കര, വി. പി മനാഫ്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കും.രാവിലെ 9:30 മുതൽ നാലുമണി വരെയാണ് പ്രോഗ്രാം സർട്ടിഫിക്കറ്റ് വിതരണത്തിനു ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

- Advertisement - ads