2025 September 08
Monday
- Advertisement - ads
തൃശൂർ വാൽപ്പാറയിൽ എട്ടു വയസ്സുകാരനെ പുലി കടിച്ചുകൊന്നു.

തൃശൂർ വാൽപ്പാറയിൽ എട്ടു വയസ്സുകാരനെ പുലി കടിച്ചുകൊന്നു.

  • റാഫി തിരൂർ
  • 12-08-2025

തമിഴ്നാട് വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ എട്ടു വയസ്സുകാരൻ കൊല്ലപ്പെട്ടു. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകൻ നൂറിൻ ഇസ്ലാമാണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറുമണിയോടെ വേവർലി എസ്റ്റേറ്റിലാണ് ദാരുണ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന കുട്ടിയെ പുലി പിടിച്ചുകൊണ്ട് പോവുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പാണ് വാൽപ്പാറയിൽ വെച്ച് ജാർഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരിയെ പുലി കൊന്നു ഭക്ഷിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ കയറിയാണ് പുലി പിടിച്ചുകൊണ്ടുപോയത്.

- Advertisement - ads