തിരൂർ. കാർഷിക സർക്കാരം യുവതലമുറയിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതിന് സ്കൂൾ പാഠ്യ പദ്ധതിയിൽ കൃഷിയുടെ പ്രായോഗിത കൂടി ഉൾപ്പെടുത്തണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ എ പറഞ്ഞു.
തിരൂർ കൃഷി ഭവൻ സംഘടിപ്പിച്ച കർഷക ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗര സഭ ചെയർപേഴ്സൺ നസീമ എ.പി അദ്ധ്യക്ഷതവഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻമാരായ അ ഡ്വ.എസ് ഗിരീഷ്, കെ.കെ. അബ്ദുസലാം മാസ്റ്റർ, ഫാത്തിമത്ത് സജ്ന, റസിയ ഷാഫി, കൗൺസിലർമാരായ അബൂബക്കർ, അബ്ദുള്ളക്കുട്ടി,അനിത കല്ലേരി,. പി.കെ.കെ. തങ്ങൾ, കൃഷി ഓഫീസർ അബുബക്കർ പ്രസംഗിച്ചു. മികച്ച കർഷകരായി തിരഞ്ഞെടുത്ത ഷഫീഖ് പി.പി, സുബൈദ വി.പി, കോച്ചി വി, ഹംസ വെള്ളാടത്ത്, മുഹമ്മദ് ഷഹൽ കെ, മെഹറിൻ വി എന്നിവരെ ആദരിച്ചു