2025 September 08
Monday
- Advertisement - ads
ബഡ്സ് സ്ഥാപനം ആരംഭിക്കണം.Dr MK മുനീർ എംഎൽഎ ക്ക് ഡിഎപിഎൽ കമ്മിറ്റിയുടെ നിവേദനം

ബഡ്സ് സ്ഥാപനം ആരംഭിക്കണം.Dr MK മുനീർ എംഎൽഎ ക്ക് ഡിഎപിഎൽ കമ്മിറ്റിയുടെ നിവേദനം

  • റാഫി തിരൂർ
  • 28-08-2025

കൊടുവള്ളി: ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും പുനരധിവാസം ഉറപ്പ് വരുത്താൻ ബഡ്സ് സ്ഥാപനം ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് MLA എംകെ മുനീർസാഹിബിന് കൊടുവള്ളിമണ്ഡലം ഡിഎപിഎൽ കമ്മിറ്റി നിവേദനം സമർപ്പിച്ചു

 

കേരളത്തിലെ ഭിന്നശേഷി സമൂഹത്തിൽപ്പെട്ട ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവരുടെ വിദ്യാഭ്യാസവും പുനരധിവാസവും സർവത്രികമാക്കുക എന്ന ലക്ഷ്യത്തോടെ 2018-19 സാമ്പത്തിക വർഷത്തിൽ 200 തദ്ദേശസ്വയഭരണ സ്ഥാപങ്ങളിൽ കൂടി പുതിയ ബഡ്സ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി സർക്കാർ നിർദേശ പ്രകാരം 25 ലക്ഷം രൂപ വീതം നൽകിയിരുന്നു എന്നാൽ കൊടുവള്ളിനഗരസഭ ഭിന്നശേഷി സമൂഹത്തിൻ്റെ വിദ്യാഭ്യാസവും പുനരധിവാസവും നടപ്പിൽ വരുത്തുന്നതിന് ആവശ്യമായ ബഡ്സ് സ്ഥാപനം ആരംഭിച്ചതായി കാണുന്നില്ലാ ആയതിനാൽ. കൊടുവള്ളി നഗരസഭ പരിതിയിൽ ഭിന്നശേഷി സമൂഹത്തിൻ്റെ വിദ്യാഭ്യാസവും പുനരധിവാസവും നടപ്പിൽ വരുത്തുന്നതിന് ബഡ്സ് സ്ഥാപനം ആരംഭിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ച് പിന്നോക്കം നിൽക്കുന്ന ഭിന്നശേഷി സമൂഹത്തിനെ വിദ്യാഭ്യാസം പുരോഗതിയിലേക്ക് കൊണ്ട് വരണം എന്ന ആവശ്യം കൊടുവള്ളിമണ്ഡലം ഡിഎപിഎൽ കമ്മിറ്റി 

MLA എംകെ മുനീർ സാഹിബ് ന് നിവേദനം നൽകി

- Advertisement - ads