2025 September 08
Monday
- Advertisement - ads
കൂട്ടായി -മംഗലം പാലം അടച്ചത് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവൃത്തികൾക്കല്ല.അടച്ചത് മറ്റൊന്നിന്

കൂട്ടായി -മംഗലം പാലം അടച്ചത് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവൃത്തികൾക്കല്ല.അടച്ചത് മറ്റൊന്നിന്

  • സ്വന്തം ലേഖകൻ
  • 31-08-2025

കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് അടച്ചിട്ടിട്ട് ഏകദേശം ഒരു വർഷമായി. ഇപ്പോൾ മൂന്നു ദിവസമായി ഇതിലൂടെയുള്ള സഞ്ചാരം പൂർണമായും നിർത്തലാക്കിയിരിക്കുകയാണ്. ഇനി എത്രനാൾ ഇത് തുടരും എന്നറിയില്ല. ഇതൊക്കെ അവിടെ നിൽക്കട്ടെ. ഞങ്ങളുടെ ചോദ്യം ഒന്നാണ്. അത് എംഎൽഎയോടും സർക്കാരിനോടും അധികാരികളോടും ആണ്. എന്തിനാണ് കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജിലൂടെയുള്ള സഞ്ചാരത്തെ പൂർണമായും നിരോധിച്ചത്. ഇത് അപകടാവസ്ഥയിൽ നിൽക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവർത്തിക്കു വേണ്ടിയാണോ.ഞങ്ങൾ ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അല്ല എന്ന് ഞങ്ങൾ പറയുന്നു. ഇപ്പോൾ അവിടെ നടക്കുന്ന പ്രവർത്തി എന്താണ്. കാൽനടയാത്രയ്ക്ക് പോലും ദുസ്സഹമായി ഒരു ബദൽ മാർഗ്ഗം കാണാതെ തീരദേശത്തെ ജനങ്ങളെ പൂർണമായും കഷ്ടതയിലാക്കുന്ന ഈ പ്രവർത്തി ഇനി എത്ര നാൾ തുടരും. പാലം വരുന്നതിനു മുന്നേ ഏറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും മംഗലം കടവും ചന്ദ്രക്കടവും എന്നറിയപ്പെടുന്ന കടത്തു കടവിൽ പോയിരുന്ന സാധാരണക്കാരായ പാപം ജനങ്ങൾ ഇപ്പോൾ പെരുവഴിയിലാണ്. ഇതിന് ബദൽ മാർഗ്ഗം കാണേണ്ടതല്ലേ എന്തുകൊണ്ട് കാണുന്നില്ല.. ഇപ്പോൾ കടത്തു തോണിയും ഇല്ല പാലവുമില്ല..

- Advertisement - ads