ഡിജിറ്റൽ ക്ലാസ്സെടുക്കുന്ന പ്രവീൺ മാസ്റ്റർ
തിരൂർ : വർഷങ്ങളായി ഡിജിറ്റൽ ക്ലാസ് കൈകാര്യം ചെയ്യുന്ന പ്രവീൺ മാസ്റ്റർ. കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂൾ ആലത്തിയൂരിലെ കൊമേഴ്സ് അധ്യാപകനാണ്. സംസ്ഥാന പി.ടി.എ അവാർഡ്, എ.പി.ജെ അബ്ദുൾ കലാം അവാർഡ്, മഹാത്മാഗാന്ധി മെമ്മോറിയൽ നാഷണൽ അവാർഡ്, അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഹയർ സെക്കണ്ടറി സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം, നാഷണൽ സർവ്വീസ് സ്കീം ഓഫീസർ, ഓപ്പൺ സ്കൂൾ കോ- ഓഡിനേറ്റർ എ.എച്ച്. എസ്.ടി.എ. സംസ്ഥാന കൗൺസിലർ, സംസ്ഥാന സാക്ഷരതാ മിഷൻ റിസോഴ്സ് പേഴ്സൺ എന്നീ ചുമതലകൾ നിർച്ചഹിച്ചിട്ടുണ്ട്.