തിരൂർ: കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂർ കേന്ദ്രമായി ഒരു ജില്ല കൂടി വേണമെന്ന് എംഎസ്എസ് തിരൂർ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
കുറച്ചുകാലങ്ങൾക്കു മുന്നേ ഇത്തരത്തിൽ ചർച്ചകൾ വന്നിരുന്നുവെങ്കിലും പിന്നീട് അത് പാടേ ഇല്ലാതെയായ അവസ്ഥയാണ്. ഒരു ആവശ്യത്തിന് വേണ്ടി ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണമെന്നും എംഎസ്എസ് അഭിപ്രായപ്പെട്ടു.
വാർഷിക ജനറൽബോഡി യോഗം തിരൂർ പൂങ്ങോട്ടുകുളം ഡോക്ടർ ഹസ്സൻ ബാബു ഹാളിൽ നടന്നു. യൂണിറ്റ് സെക്രട്ടറി എം എസ് ഹാഷിം സ്വാഗതം പറഞ്ഞു. പ്രസിഡൻറ് മൻസൂർ അലി അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് ഡോക്ടർ ഹസ്സൻ ബാബു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കെ പി ഫസലുദ്ദീൻ മുഖ്യാതിഥിയായി. റിട്ടേണിംഗ് ഓഫീസർ ബാബുസാർ താനൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡൻ്റ്: ഡോക്ടർ അബ്ദുൽ ഹമീദ്
വൈസ് പ്രസിഡൻ്റുമാരായി 1.കവിതാ ഹുസൈൻ,2 വിഎംകെ അബ്ദുൾ ലത്തീഫ്
സെക്രട്ടറി : അഡ്വക്കറ്റ് എം മുഹമ്മദ് അഷ്റഫ്
ജോ.സെക്രട്ടറിമാരായി 1. ശിഹാബ് നെടുവഞ്ചേരി 2. എം റാഫി തിരൂർ
.ട്രഷറർ മങ്ങാട്ടിൽ മൊയ്തു ഹാജി
എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ കമ്മിറ്റി പ്രതിനിധികളായി കെ വി മൂസക്കുട്ടി മാഷെയും.,എം റാഫി തിരൂരിനെയും,എ എസ് ഹാഷിമിനേയും,മൻസൂറലിയേയും,കെ അലികുട്ടി ഹാജിയേയും സംസ്ഥാന കൗൺസിലിലേക്ക് കെ പി ഫസലുദ്ദീൻ, ഡോക്ടർ ഹസൻ ബാബുവിനെയും യോഗം തീരുമാനിച്ചു.
മൊയ്തുട്ടി ഹാജിയുടെ നന്ദി പ്രസംഗത്തോട്കൂടി ജനറൽബോഡി സമാപിച്ചു.


