2025 October 27
Monday
- Advertisement - ads
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്.യൂ ടേൺ അടിച്ച് ലീഗ്.യുവാക്കളിൽ അമർഷം

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്.യൂ ടേൺ അടിച്ച് ലീഗ്.യുവാക്കളിൽ അമർഷം

  • ഫംഷീന പതംമ്പാട്
  • 22-10-2025

വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂന്ന് തവണ നിന്നതിന് ശേഷം കഴിഞ്ഞതവണ മാറി നിന്നവർക്ക് വീണ്ടും മത്സരിക്കുവാൻ അവസരം.

 

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലാണ് മൂന്ന് തവണ മത്സരിച്ചവർ ഇനി പാർട്ടിയിൽ മത്സരിക്കുവാൻ പാടില്ലെന്നും പുതിയ ആളുകൾക്ക് അവസരം വേണമെന്നും തീരുമാനമെടുത്തത്. ഇത് കാരണം കഴിഞ്ഞതവണ ഒട്ടേറെ ആളുകൾ ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളിലേക്കും കോർപ്പറേഷൻ,മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിലേക്കും മത്സരിക്കുവാൻ ആകാതെ മാറി നിന്നിരുന്നു. ഈ തീരുമാനമാണ് പാർട്ടി മറ്റൊരു രീതിയിലൂടെ യൂ ടേൺ അടിച്ചിരിക്കുന്നത്. ഈ തീരുമാനം യൂത്തിൽ അടക്കം ശക്തമായ വിമർശനങ്ങൾക്ക് അവസരം ഒരുക്കുന്നതാണ്. തീരുമാനം പുറത്തുവന്ന നിമിഷം മുതൽ യുവാക്കളിൽ അമർഷം പുകയുന്നുണ്ട്. മൂന്ന് തവണ മത്സരിച്ച വരും പാർട്ടി തീരുമാനം വന്നതിനുശേഷം കഴിഞ്ഞതവണ മത്സരിക്കാതെ മാറിനിന്നവരുമായ മുതിർന്ന നേതാക്കൾക്ക് ഇത്തവണ മത്സരിക്കാം എന്നാണ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി തീരുമാനം. എന്നാൽ നാല് തവണ മത്സരിച്ച് കഴിഞ്ഞതവണ മാറി നിന്നവർക്ക് അവസരമില്ല താനും. ഇത് ചിലരുടെ വ്യക്തി താൽപര്യങ്ങൾക്ക് മുന്നിൽ തീരുമാനം മാറ്റിയതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ചില മുതിർന്ന നേതാക്കന്മാർ അഭിപ്രായപ്പെടുന്നു. ഇത് ശരിക്കും മൂന്ന് തവണ മത്സരിച്ചവർ മാറിനിന്നു എന്നത് പുന പരിശോധിക്കേണ്ടതാണ്. കാരണം കഴിഞ്ഞതവണ ജനറൽ സീറ്റിൽ മത്സരിച്ചവർ എന്തുതന്നെയായാലും വനിതാ സംവരണത്തിനു വേണ്ടി മാറിനിന്ന് കൊടുക്കേണ്ടതാണ്. ആ മാറ്റം മൂന്ന് തവണ മത്സരിച്ചവരുടെ മാറ്റമായി കണക്കാക്കാമോ.?.

ഇടതുപക്ഷ സർക്കാറിന്റെ ഭരണത്തിനെതിരെ ഏറ്റവും ശക്തമായ രൂപത്തിലാണ് ജനവികാരം ഉയരുന്നത്. ഇത് വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമാകും എന്നിരിക്കെ ലീഗിന്റെ ഇത്തരത്തിലുള്ള തീരുമാനം എത്രത്തോളം വിജയ സാധ്യത ഉണ്ടാക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകർ. നിലവിൽ മുസ്ലിം ലീഗ് പാർട്ടിയുടെ പ്രവർത്തനം ഏറ്റവും നല്ല രീതിയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. മത്സരിക്കുന്ന വാർഡുകളിൽ എല്ലാം 95 % വിജയ സാധ്യത നിലനിൽക്കുകയും ആണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ ഈ തീരുമാനം വന്നിട്ടുള്ളത്. കഴിഞ്ഞ നാല് ദിവസം മുന്നേ പോലും തീരുമാനത്തിൽ മാറ്റമില്ല എന്ന് പറഞ്ഞ നിലപാടാണ് പെട്ടെന്ന് മാറിമറിയുന്നത്.

- Advertisement - ads