തിരൂർ:
നിലവിൽ കാപ്പാ കേസിലെ പ്രതിയും കാപ്പാ നിയപ്രകാരം നാടുകടത്തപ്പെട്ട ഷിഹാബ്, വയസ് 43, പാറപ്പുറത്ത് ഹൗസ്, വെട്ടം, മാസ്റ്റർപടി എന്നയാളെയാണ് ഇന്ന് പറവണ്ണ ഭാഗത്ത് വെച്ച് തിരൂർ പോലീസ് പിടികൂടിയത്. ലഹരി കടത്ത്, പീഡന കേസ്, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഷിഹാബ്. തൃശ്ശൂർ മേഖല ഡി ഐ ജി അവർകളുടെ ഉത്തരവ് പ്രകാരം 2025 സെപ്റ്റംബർ മാസത്തിലാണ് 6 മാസത്തേക്ക് ഇയാളെ നാടുകടത്തിയത്. തുടർന്ന് നാടുകടത്തിയ പ്രതി നാട്ടിലെത്തിയിട്ടുണ്ട് എന്ന രഹസ്യ വിവരം തിരൂർ ഡിവൈഎസ്പിയായ Aj ജോൺസൺ ന് ലഭിക്കുകയും തുടർന്ന് തിരൂർ ഡിവൈഎസ്പിയുടെയും തിരൂർ പോലീസ് സ്റ്റേഷൻ SHO യായ വിഷ്ണു വിൻ്റെയും
പ്രത്യേക നിർദ്ദേശപ്രകാരം തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുജിത്ത്,മിഥുൻ,പോലീസ് ഉദ്യോഗസ്ഥനായ ഉണ്ണിക്കുട്ടൻ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയുണ്ടായി . പ്രതിയെ കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു..


