2024 September 19
Thursday
- Advertisement - ads
എത്രാന്ന് വെച്ചാ മസ്സിൽപിടിക്കുക; കൺട്രോൾ പോയി ട്രെയിനിൽ യുവതിക്കൊപ്പം പോലീസുകാരന്റെ ഡാൻസ്

  • 26-09-2023

ഗോദി മീഡിയ എന്ന് വിളിക്കപ്പെടുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണവും രാഷ്ട്രീയ അജണ്ടകളും നടപ്പാക്കുന്നു എന്ന ആരോപണം ഏറെക്കാലമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്. അതിന്റെ ഭാഗമായി, മീഡിയ ആങ്കര്‍മാരെ ബഹിഷ്‌കരിക്കാനുള്ള ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണ്. റിപബ്ലിക് ഭാരത്, ടൈംസ് നൗ, സുദര്‍ശന്‍ ന്യൂസ്, ദൂരദര്‍ശന്‍ തുടങ്ങിയ ചാനലുകളില്‍ ചര്‍ച്ചകള്‍ നയിക്കുന്ന അവതാരകരെ ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചത്. നവിക കുമാര്‍, അര്‍ണബ് ഗോസ്വാമി, അശോക് ശ്രീവാസ്തവ്, ചിത്ര തൃപാഠി തുടങ്ങിയ പതിനാല് അവതാരകര്‍ നയിക്കുന്ന ചര്‍ച്ചകളിലേക്ക് ‘ഇന്‍ ഡ്യ’ സഖ്യത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനിധികളെ പറഞ്ഞയക്കുകയില്ല.

ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും വാര്‍ത്തകളെ വര്‍ഗീയമായി വളച്ചൊടിച്ച് അവതരിപ്പിക്കാനുമുള്ള ശ്രമങ്ങളുമാണ് ഈ ആങ്കര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്നത്. പൊതുപ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയും ‘ഇന്‍ഡ്യ’ സഖ്യത്തെ ദുര്‍ബലപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പ്രവണത ഗോദീ മീഡിയകളില്‍ നമുക്ക് കാണാന്‍ സാധിക്കും. പ്രത്യക്ഷമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിന് മുമ്പെ, മാധ്യമങ്ങളെ കണ്ണുംപൂട്ടി വിശ്വസിക്കരുത് എന്ന രാഷ്ട്രീയ സന്ദേശമാണ് ‘ഇന്‍ഡ്യ’ സഖ്യം നല്‍കുന്നത്. അത് വളരെ പ്രധാനവുമാണ്.
ബഹിഷ്‌കരണം ഒരു ജനാധിപത്യ മാര്‍ഗമായി പൊതുവേ കരുതപ്പെടാറില്ല എന്നത് ശരിയാണ്. എന്നാല്‍ ഏകാധിപത്യ ആശയങ്ങളും ഫാസിസ്റ്റ് അജണ്ടകളും നടപ്പില്‍ വരുത്താന്‍ വേണ്ടി ജനാധിപത്യത്തിന്റെ നാലാംതൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളെ ഉപയോഗിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗം ബഹിഷ്‌കരണം തന്നെയാണ്. ജനാധിപത്യ മൂല്യങ്ങളോടുള്ള ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ ബഹിഷ്‌കരണ ആഹ്വാനത്തിന് പിന്നിലുള്ള പ്രചോദനം എന്ന് നമുക്ക് കാണാം.
വിവിധ മീഡിയകളില്‍ നിന്നുള്ള ചില ആങ്കര്‍മാരെ ബഹിഷ്‌കരിക്കുമ്പോള്‍ സ്വാഭാവികമായും അവിടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഒരു ചോദ്യം ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ അഭിപ്രായസ്വാതന്ത്ര്യവും വെറുപ്പ് ഉല്‍പാദനവും വേര്‍തിരിച്ച് കാണേണ്ടതുണ്ട്. വെറുപ്പ് പ്രചരണത്തിന്റെ പ്രഭവകേന്ദ്രമായി ഈ മാധ്യമ ചര്‍ച്ചകള്‍ മാറുമ്പോള്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ അതിന് വകവെച്ചു കൊടുക്കുന്നത് ജനാധിപത്യത്തെ നിഷ്‌കാസനം ചെയ്യുന്നതിന് തുല്യമാണ്.

‘ഇന്‍ഡ്യ’ സഖ്യത്തിന്റെ ബഹിഷ്‌കരണ ആഹ്വാനം ഒരു ശക്തമായ താക്കീതും സന്ദേശവുമാണ്. അധികാരത്തിന്റെ തണല്‍ പറ്റി സാമുദായിക ധ്രുവീകരണവും വര്‍ഗീയ വിഭജനവും ഉണ്ടാക്കാന്‍ പണിയെടുക്കുന്ന നിരുത്തരവാദപരമായ മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാനാവില്ല എന്ന പ്രഖ്യാപനമാണത്. പേരെടുത്തു പറഞ്ഞ് ബഹിഷ്‌കരിക്കപ്പെട്ട ആങ്കര്‍മാര്‍ മാത്രമല്ല ഇതിന്റെ ഉത്തരവാദികള്‍ എന്ന് ഇന്ത്യയിലെ മാധ്യമങ്ങളെ നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാവും. മാധ്യമപ്രവര്‍ത്തനത്തെ വിദ്വേഷ പ്രചരണങ്ങളാക്കി മാറ്റുന്ന എല്ലാവര്‍ക്കുമുള്ള താക്കീതാണിത്.
മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പുകളെ മാനിപ്പുലേറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഗുണഫലം. മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടകള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാവുകയും അത് പ്രകടന പത്രികയില്‍ ഇടം പിടിക്കുകയും അതിനെ ചുറ്റിപ്പറ്റി വാഗ്ദാനങ്ങള്‍ നിറയുകയും ചെയ്യും. എന്നാല്‍ അടിസ്ഥാന പ്രശ്‌നങ്ങളോ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമോ ചര്‍ച്ചക്കെടുക്കാതെ, വികസന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാതെ, പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയങ്ങളെ ഗൗനിക്കാതെ ഭരണകക്ഷികള്‍ക്ക് അനുകൂലമായി പൊതുചര്‍ച്ചകളെ വഴിതിരിച്ചുവിടാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. ഈ തിരിച്ചറിവ് രാജ്യത്തെ ജനങ്ങള്‍ക്കുണ്ടാകണം എന്നുകൂടിയാണ് ഈ ബഹിഷ്‌കരണാഹ്വാനത്തിലൂടെ ‘ഇന്‍ഡ്യ’ സഖ്യം നല്‍കുന്ന സന്ദേശം.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര, പല ഘട്ടങ്ങളിലും മുഖ്യധാര മാധ്യമങ്ങള്‍ അവഗണിച്ചപ്പോള്‍, സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മീഡിയകളുമാണ് അതിന് കവറേജ് നല്‍കിയത്. ഇത് കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തിരിച്ചറിവ് നല്‍കിയിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെ വിശ്വസിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയാല്‍, നിര്‍ണായക ഘട്ടത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റുകള്‍ ചര്‍ച്ച വഴിതിരിച്ചുവിടുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് തന്നെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ‘ഇന്‍ഡ്യ’ സഖ്യം മുന്നോട്ടുകൊണ്ടുപോകുന്നത്.