2025 April 11
Friday
- Advertisement - ads
ഇനി എല്ലാ ശനിയാഴ്ചയും ബാങ്കുകൾക്ക് അവധി

ഇനി എല്ലാ ശനിയാഴ്ചയും ബാങ്കുകൾക്ക് അവധി

  • റാഫി തിരൂർ
  • 09-03-2024

എല്ലാ ശനിയാഴ്ചയും ഇനി ബാങ്കുകള്‍ക്ക് അവധി, കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയേക്കും

ഇന്ത്യൻ ബാങ്ക് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. നിലവില്‍ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് ബാങ്കുകള്‍ക്ക് പ്രവർത്തിദിനം. അതേസമയം പുതിയ പ്രവർത്തിദിനം. അതേസമയം പുതിയ ശുപാർശയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ ബാങ്കിന്റെ പ്രവർത്തി ദിവസം തിങ്കള്‍ മുതല്‍ വെള്ളി വരെയാകും.

 

പ്രവർത്തി ദിവസം കുറയുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റ് കൂടി അധികം പ്രവർത്തി സമയം വർധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്ബളം 17% കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതല്‍ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്ബളവർധന. ക്ലറിക്കല്‍ ജീവനക്കാരുടെ അടിസ്ഥാനശമ്ബളം തുടക്കത്തില്‍ 17,900 ആയിരുന്നത് 24,050 രൂപയാകും.

 

സർവീസിന്റെ അവസാനമുള്ള അടിസ്ഥാനശമ്ബളം 65,830 രൂപയില്‍നിന്ന് 93,960 രൂപ വരെയാകും. പ്യൂണ്‍, ബില്‍ കലക്ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്ബളം 14,500 രൂപയില്‍നിന്ന് 19,500 രൂപയാക്കി. സർവീസിന്റെ അവസാനമുള്ള അടിസ്ഥാനശമ്ബളം 37,145 രൂപയില്‍നിന്ന് 52,610 രൂപയാകും.

- Advertisement - ads