2024 September 19
Thursday
- Advertisement - ads
കളഞ്ഞുപോയത് തിരിച്ചുകിട്ടുമ്പോള്‍

കളഞ്ഞുപോയത് തിരിച്ചുകിട്ടുമ്പോള്‍

  • ഡോ. മന്‍സൂര്‍ ഒതായി
  • 26-09-2023

പ്രിയമുള്ള സാധനങ്ങള്‍ കാണാതെപോയാല്‍ വല്ലാത്ത വിഷമം തോന്നും. കാണാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം നാം അത് പരതും. സൂക്ഷിക്കാറുള്ള സ്ഥലങ്ങളില്‍ വീണ്ടും വീണ്ടും തിരയും. കിട്ടാതെ വരുമ്പോള്‍ ഒട്ടും സാധ്യതയില്ലാത്തിടത്തും അന്വേഷിക്കും. തിരച്ചില്‍ തുടരുകയും സാധനം കിട്ടാതിരിക്കുകയും ചെയ്യുമ്പോള്‍ നാം സ്വയം പറഞ്ഞുപോകും: ശ്ശോ! ഇതെവിടെ പോയി? കഴിഞ്ഞ ദിവസം ഇവിടെ കണ്ടതാണല്ലോ! രണ്ടു ദിവസം മുമ്പ് ഉപയോഗിച്ചതാണല്ലോ!
ആദ്യ ശ്രമം വിഫലമായാല്‍ അന്വേഷണം കൂടെയുള്ളവരിലേക്കാകും. നിങ്ങളാരെങ്കിലും എന്റെ ഇന്ന പുസ്തകം കണ്ടോ? ആ പേപ്പര്‍ ആരെങ്കിലും എടുത്തിരുന്നോ? മേശപ്പുറത്തു വച്ച ഐഡി കാര്‍ഡ് എവിടെപ്പോയി! തിരച്ചിലിനിടയിലും ഈ രീതിയിലുള്ള ചോദ്യവും അന്വേഷണവും നടക്കുന്നുണ്ടാവും.

നഷ്ടപ്പെട്ടത് ചെറുതോ വലുതോ ആകട്ടെ അത് തിരിച്ചുകിട്ടുംവരെ മനസ്സിന് സ്വസ്ഥത ഉണ്ടാവില്ല. ഒരുപക്ഷേ ചെറിയ പൈസ കൊടുത്താല്‍ തന്നെ കാണാതെപോയതിനു പകരം വേറെയൊന്ന് വാങ്ങാന്‍ പറ്റും. എങ്കിലും മാനസികമായി അടുപ്പമുള്ള ഒരു സാധനത്തിന്റെ നഷ്ടം ഒരു നോവ് തന്നെയാണ്.
പലതും നഷ്ടമാവുമ്പോഴാണ് ഓരോന്നിന്റെയും വിലയും മൂല്യവും നമുക്ക് മനസ്സിലാവുന്നത്. ആവോളം അനുഗ്രഹങ്ങള്‍ അനുഭവിച്ച് സുഖങ്ങളില്‍ മുഴുകുമ്പോള്‍ സ്രഷ്ടാവ് കനിഞ്ഞേകിയ പലതിന്റെയും മൂല്യം നാം അറിയാതെപോകുന്നു. ‘കണ്ണുണ്ടാവുമ്പോള്‍ കണ്ണിന്റെ വിലയറിയില്ല’ എന്നാണല്ലോ ചൊല്ല്. സ്വസ്ഥമായി ചലിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ശാരീരിക വ്യവസ്ഥയില്‍ ചെറിയൊരു തകരാറു സംഭവിച്ചാല്‍ മതി അത് നമ്മെ തളര്‍ത്തും. അപ്പോഴാണ് ശരീരത്തിന്റെ ഓരോ കോശത്തിന്റെയും ധര്‍മവും പ്രാധാന്യവും നമുക്ക് ബോധ്യപ്പെടുന്നത്.

എന്തായാലും കളഞ്ഞുപോയതു തിരിച്ചുകിട്ടുമ്പോഴുള്ള ആനന്ദം ഒന്നു വേറെത്തന്നെയാണ്. കുറേ അന്വേഷിച്ച ശേഷം കിട്ടില്ലെന്നു കരുതിയ വസ്തു ഓര്‍ക്കാപ്പുറത്ത് തിരിച്ചുകിട്ടിയാല്‍ സന്തോഷം എത്രയോ ഇരട്ടിയായിരിക്കും. ഇത്തരമൊരു സന്തോഷത്തിന്റെ രംഗം മുഹമ്മദ് നബി(സ) ശിഷ്യര്‍ക്ക് വിവരിച്ചുകൊടുക്കുന്നുണ്ട്. ലക്ഷ്യസ്ഥാനത്തേക്ക് മരുഭൂമിയിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരി. യാത്രാമധ്യേ വിശ്രമിക്കാനിറങ്ങി, വിശ്രമ ശേഷം യാത്ര തുടരാന്‍ നോക്കുമ്പോള്‍ ഒട്ടകത്തെ കാണുന്നില്ല. അദ്ദേഹം പരിഭ്രാന്തനായി. കാരണം തന്റെ ഭക്ഷണവും വെള്ളവും വിലപിടിപ്പുള്ള മറ്റു പലതും കൂടിയാണ് നഷ്ടമായിരിക്കുന്നത്. തന്റെ യാത്രാവാഹനം ചുറ്റും തിരഞ്ഞു. എവിടെയുമില്ല. നിരാശനും ക്ഷീണിതനുമായ അദ്ദേഹം തൊട്ടടുത്ത മരത്തണലില്‍ കിടന്നു.

മയക്കം വിട്ട് കണ്ണുതുറന്നപ്പോഴതാ ഒട്ടകം മുന്നില്‍! ആശ്ചര്യത്താല്‍ അദ്ദേഹം ദൈവത്തിനു നന്ദി പറഞ്ഞപ്പോള്‍ വാക്കുകള്‍ പോലും മാറിപ്പോയി. ‘ദൈവമേ, ഞാന്‍ നിന്റെ വിനീത ദാസനാകുന്നു’ എന്നതിന് പകരം ‘ദൈവമേ, ഞാന്‍ നിന്റെ റബ്ബും നീ എന്റെ വിനീത ദാസനുമാകുന്നു’ എന്നു പറഞ്ഞുപോയി! നിര്‍ണായക സന്ദര്‍ഭത്തില്‍ യാത്രാവാഹനം തിരിച്ചുകിട്ടിയ സഞ്ചാരിയുടേതിനേക്കാള്‍ എത്രയോ ഇരട്ടി സന്തോഷമാണ് തെറ്റു പറ്റിയ വ്യക്തി ഖേദിച്ചു മടങ്ങുമ്പോള്‍ സ്രഷ്ടാവായ അല്ലാഹുവിനുണ്ടാവുക എന്ന് തിരുനബി വിശദീകരിച്ചു.
ശുദ്ധപ്രകൃതിയില്‍ നിന്നുള്ള വ്യതിചലനമാണല്ലോ പാപം ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്. സ്വന്തത്തോട് അപരാധം ചെയ്തുപോയവരോട് നിരാശപ്പെടാതെ തിരിച്ചുവരാനാണ് കാരുണ്യവാനായ ദൈവം ക്ഷണിക്കുന്നത്. ”സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രേ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ” (വി.ഖുര്‍ആന്‍39:53).