2024 September 19
Thursday
- Advertisement - ads
മലപ്പുറം കുറ്റിപ്പുറത്ത് വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം രണ്ടുപേർക്ക് കുത്തേറ്റു

  • റാഫി തിരൂർ
  • 02-04-2024

കുറ്റിപ്പുറത്ത് കുടിവെളളം എടുക്കുന്നതിനെചൊല്ലി തര്‍ക്കം, സഹോദരങ്ങള കുത്തേറ്റ് ആശുപത്രിയിൽ.

കുടിവെളളം എടുക്കുന്നതിനെചൊല്ലിയുളള തര്‍ക്കത്തിനിടെയാണ് മലപ്പുറം കുറ്റിപ്പുറത്ത് സഹോദരങ്ങള്‍ക്ക്  കുത്തേറ്റുത്. ഊരോത്തു പളളിയാലിലെ വാടക ക്വാര്‍ട്ടേഴ്സിലെ താമസക്കാരായ അറുമുഖനും മണിക്കുമാണ് കുത്തേറ്റത്. ഇതേ ക്വാട്ടേഴ്സിൽ തന്നെ താമസക്കാരായ മറ്റ് മൂന്ന് സഹോദരങ്ങളാണ് പ്രതികള്‍. വാടക ക്വാര്‍ട്ടേഴ്സിലെ കുടിവെളളത്തിനുളള മോട്ടോര്‍ ഓണാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നയാളും രണ്ടു സഹോദരങ്ങളുമാണ് ആക്രമണത്തിന് പിന്നിലെന്ന് പരുക്കേറ്റവരുടെ കുടുംബം. കേരളത്തില്‍ കാലങ്ങളായി താമസിച്ചു വരുന്ന തമിഴ്നാട്ടുകാരായ സഹോദരങ്ങള്‍ക്കാണ് പരിക്കേറ്റത്.

മണിയുടെ തോളെല്ലിനാണ് കുത്തേറ്റത്. അറമുഖനും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇരുവരേയും വളാഞ്ചേരിയിലേയും കുറ്റിപ്പുറത്തെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു