2024 September 19
Thursday
- Advertisement - ads
പക്ഷിപ്പനി കോഴിയിറച്ചി വില താഴോട്ട്

പക്ഷിപ്പനി കോഴിയിറച്ചി വില താഴോട്ട്

  • റാഫി തിരൂർ
  • 19-04-2024

പക്ഷിപ്പനി.കോഴിയിറച്ചി വില ഇടിയുന്നു 

 സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില താഴോട്ട്. ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് മറ്റു ജില്ലകളിലും കോഴിയിറച്ചി വില ഇടിയുന്നത്.

പെരുന്നാളിനും വിഷുവിനും 270 രൂപയിലെത്തിയ കോഴിയിറച്ചിയാണ് 240ലേക്ക് താഴോട്ടിറങ്ങിയത്.

ഇതിനു മുൻപും പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോള്‍ കോഴിയിറച്ചിയുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. ചൂടു കാരണം കോഴിയുടെ ഉത്പാദനം കുറഞ്ഞുവെന്ന കാരണത്താലാണ് വില 250 കടന്നത്. അതേസമയം ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടത്തെ മൂന്നാം വാർഡിലെയും ഒരു കിലോമീറ്റർ പരിധിയിലുള്ള താറവുകളെ കൊന്നൊടുക്കാനാണ് തീരുമാനം.

പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ മാംസം, മുട്ട എന്നിവ വില്‍ക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദ്രുത കർമ സേന രൂപീകരണവും ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.