2025 April 18
Friday
- Advertisement - ads
ട്രെയിൻ തട്ടി ഉമ്മയും മകളും മരിച്ചു

ട്രെയിൻ തട്ടി ഉമ്മയും മകളും മരിച്ചു

  • റാഫി തിരൂർ
  • 22-04-2024

*കോഴിക്കോട് കുണ്ടായിത്തോട് ട്രെയിൻ തട്ടി ഉമ്മയും മകളും മരിച്ചു.*

 

 

കോഴിക്കോട്

 കുണ്ടായിത്തോട്ടിൽ ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്.

 

തിങ്കളാഴ്ച വൈകീട്ട് ഏകദേശം അഞ്ചുമണിയോടെയാണ് സംഭവം. കുണ്ടായിത്തോട്ടിൽ ഒരു വിവാഹ സർക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. കൊല്ലേരിപ്പാറ ഭാഗത്തുവെച്ച് പാളം മുറിച്ചുകടക്കാനായി ഇറങ്ങവെ കൊച്ചുവേളി- സമ്പർക് ക്രാന്തി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. വളവ് ആയതിനാൽ ട്രെയിൻ വരുന്നത് കണ്ടില്ലെന്.വിവരം. നിസാറാണ് നസീമയുടെ ഭർത്താവ്. നാട്ടുകാരും, പോലീസും, നല്ലളം TDRF വളണ്ടിയർമാരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

- Advertisement - ads